ഹരിതമേലാപ്പിനുതാഴെ സനാതനധർമപാഠം

ഹരിതമേലാപ്പിനുതാഴെ സനാതനധർമപാഠം

കവുങ്ങുംപ്രയാർ : നാവുരുളൻ കഥയും ആംഗ്യപ്പാട്ടും കടങ്കഥയും കളികളും ഒക്കെയായി തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ ചൈത്രമാസ കളരിയും സനാതനധർമ പഠന ശിബിരവും കുട്ടികൾക്ക് ആവേശമായി. സാംസ്കാരികമൂല്യങ്ങളും ഈശ്വര വിശ്വാസവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പരിപാടി രണ്ടാഴ്ച പിന്നിട്ട് ഞായറാഴ്ച സമാപിക്കും. To advertise here, പുരാണങ്ങൾ, ഇതിഹാസങ്ങൾ, വേദോപനിഷത്തുകൾ, ആചാരാനുഷ്ഠാനങ്ങൾ, ക്ഷേത്രസങ്കല്പം, പൊതുവിജ്ഞാനം, എന്നിവയായിരുന്നു പ്രധാന പാഠ്യവിഷയങ്ങൾ. ക്ഷേത്രപരിസരത്തെ നാട്ടുമരങ്ങളുടെ ഇടയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രകൃതി പരിചയ ക്ളാസ്. ചന്ദനം, വേപ്പ്, ഇലഞ്ഞി, കമണ്ഡലുമരം, കണിക്കൊന്ന, ആൽ, അത്തി, ഞാവൽ, കരിങ്ങാലി, അമ്പഴം, കൂവളം, നീർമരുത്, എരിക്ക്, കദംബം തുടങ്ങിയവയെ കുട്ടികൾ തൊട്ടറിഞ്ഞു. ഇവർക്ക് പച്ചക്കറിവിത്തുകൾ നൽകി. യോഗാ ക്ളാസുകളും ഒരുക്കിയിരുന്നു. മധുസൂദനൻ കോട്ട, പി.പി. പ്രസാദ് പഴയില്ലത്ത്, ബിന്ദു രാജേഷ്, പത്മകുമാർ പള്ളത്ത്, പൊന്നമ്മ എസ്.പിള്ള, പി.എൻ. വിജയൻ, സദാശിവൻ പിള്ള, പ്രദീപ് കുമാർ കല്ലൂപ്പാറ, രാജൻ കൈതളാമഠത്തിൽ, ജയാ സന്തോഷ് എന്നിവർ ക്ലാസുകളെടുത്തു. ശ്രീകൃഷ്ണ ബാലഗോകുലം അമ്പാട്ടുഭാഗം, ശ്രീ തൃക്കയിൽ മഹാദേവ ക്ഷേത്രം ഉപദേശകസമിതി, വിശ്വഹിന്ദു പരിഷത്ത്, കേരള ക്ഷേത്രസംരക്ഷണ സമിതി, പതഞ്ജലിയോഗ എന്നിവയാണ് നേതൃത്വം നൽകിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹരിതമേലാപ്പിനുതാഴെ സനാതനധർമപാഠം — Mathrubhumi | Boolokam | Boolokam