ആലപ്പുഴ തിരഞ്ഞെടുപ്പിന് ഇനി അധികദിവസങ്ങളില്ല. മുന്ന ണികളെല്ലാം അവസാന ലാപ്പിലാണ്. ഹരിപ്പാട്ടും സ്ഥിതിവ്യത്യസ്തമല്ല. സസ്പെൻസുകൾ ഒളിഞ്ഞിരിക്കുന്ന ഹരിപ്പാട് പാട്ടിലാ ക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. ഹരിപ്പാടിൻ്റെ പരിചിതമുഖവും സിറ്റിങ് എം.എൽ.എ.യുമായ രമേശ് ചെന്നിത്തലയാണ് യു.ഡി.എഫ്. സ്ഥാനാർഥി. അതിനാൽ, കേരളത്തിന്റെ കണ്ണ് ഹരിപ്പാട്ടേക്കാണ്. എൽ.ഡി.എഫിനായി ടി.ടി. ജിസ്മോനും എൻ.ഡി.എ.യായി സന്ദീപ് വാചസ്പതിയും കൂടി ചേരുമ്പോ ഹരിപ്പാട്ട് മത്സരത്തിനു തീപാറും. സ്ഥാനാർഥികളുടെ പ്രചാരണത്തിരക്കിലൂടെ ഒരു യാത്ര. To advertise here, ഭരണമാറ്റമുണ്ടായാൽ ഇത്തവണ കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുമെന്ന ഉറപ്പോടെയാണ് ഹരിപ്പാട്ടുകാർ രമേശ് ചെന്നിത്തലയുടെ സ്ഥാനാർഥി പര്യടനത്തെ വരവേൽക്കുന്നത്. എത്ര അടിയൊഴുക്കുകളുണ്ടായാലും അതിനെയെല്ലാം തടഞ്ഞ് അദ്ദേഹത്തിൻ്റെ വിജയം ഉറപ്പാണെന്നാണ് അവരുടെ വാക്കുകളിൽനിന്നു വ്യക്തമാകുന്നത്. ഞായറാഴ്ച രാവിലെ എട്ടരയോടെ മുതുകുളം കറുത്തേറി ജങ്ഷനിൽനിന്നാണ് രമേശ് ചെന്നിത്തലയുടെ സ്ഥാനാർഥി സ്വീകരണപര്യടനം തുടങ്ങിയത്. പത്തോടെ വന്ദികപ്പള്ളി ജങ്ഷനിലെ സ്വീകരണകേന്ദ്രത്തിൽ പ്രവർത്തകരും ജനങ്ങളും അക്ഷമരായി കാത്തുനിന്നു. പ്രസംഗത്തിനിടയിലേക്ക് തുറന്ന ജീപ്പിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദിനൊപ്പം രമേശ് ചെന്നിത്തല കടന്നെത്തി. വാഹനങ്ങളുടെ ഇടയിലൂടെ കടന്നെത്തിയ അദ്ദേഹം സമീപത്തെ കടയിലും കൂടിനിന്നവർക്കുകൈ നൽകിയും വോട്ടഭ്യർഥിച്ചു. സാറിന്റെ വിജയം ഉറപ്പാണെന്ന് ആവർത്തിച്ച് പ്രവർത്തകർ ആവേശംകൂട്ടി. പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചതിനുപിന്നാലെ ചുരുങ്ങിയ വാക്കുകളിലായിരുന്നു മറുപടിപ്രസംഗം. ജയിച്ചുവന്നാൽ നാടിന് കൂടുതൽ മാറ്റങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ബി.ജെ.പി.യെ ശക്തമായി വിമർശിച്ചു. ബി.ജെ.പി. വർഗീയത ആളിക്കത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. വർഗീയതയിലൂടെ ജനങ്ങളെ തമ്മിലടിപ്പിക്കാ നാണ് ശ്രമം. അതിനെതിരേ നമ്മൾ പോരാടണം. പ്രസംഗം തീരുന്നതിനുമുൻപേ അതിനെ തടസ്സപ്പെടുത്തി എൻ.ഡി.എ യുടെ അമിത് ഷായെ വരവേൽക്കുന്ന ഉച്ചഭാഷിണി പ്രചാരണ വാഹനമെത്തി. ഇതുപോയതും ശക്തമായ ഭാഷയിൽ അദ്ദേഹം മറുപടി നൽകി. 'ഹരിപ്പാടിൻ്റെ തലവരമാറ്റാൻ അമിത് ഷാ അല്ല, നരേന്ദ്രമോദി വന്നാലും കഴിയില്ലെന്ന' മറുപടിയെ നിറകൈയടിയോടെ പ്രവർത്തകർ സ്വീകരിച്ചു നരേന്ദ്രമോദി വന്നാലും ഒരു ചുക്കും സംഭവിക്കില്ല. അതുകൊണ്ട് ഇവിടത്തെ തലവര മാറ്റാനാകില്ല'-അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. ശേഷം കാർത്തികപ്പള്ളിയിലൂടെ ചാറ്റൽമഴയുടെ അകമ്പടിയോടെ ചെറുതനയിലെ കാഞ്ഞിരംതുരുത്ത്, വെങ്കിടച്ചിറ, കരുവാറ്റ കാരമുട്ട് എന്നിവിടങ്ങളിലേ സ്വീകരണവേദികളിലേക്ക്. ഇക്കുറി മാറ്റം സമ്മാനിച്ചാൽ ഹരിപ്പാടിന് വികസനകുതിപ്പുമായി ഹൃദയപൂർവം കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി ടി.ടി. ജിസ്മോൻ്റെ പ്രചാരണം. ഈസ്റ്റർദിനത്തിൽ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളിലെ സന്ദർശനത്തോടെയാണ് പ്രചാരണത്തിനു തുടക്കമായത്. ശേഷം പള്ളിപ്പാട് മേഖലയിലെ പ്രചാരണത്തിനുശേഷം കാർത്തികപ്പള്ളി മഹാദേവികാട് എസ്.എൻ.ഡി.പി. ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടസമുച്ചയ ശിലാസ്ഥാപന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. ഇവിടെ ചടങ്ങിലെത്തിയ ആളുകളെ നേരിട്ടുകണ്ട് വോട്ടുറപ്പാക്കി. ചടങ്ങിൽ പങ്കെടുത്ത് പുറത്തിറങ്ങിയതിനുശേഷവും പരിസരത്തുള്ളവരോടും ഇരുചക്രവാഹനത്തിൽ പോയവരോടും വോട്ടഭ്യർഥിച്ചു. 'ഞങ്ങൾ ഈ പരിസരത്തെ വീടുകൾകയറി വോട്ടഭ്യർഥിച്ച് കുഴഞ്ഞിരിക്കുവാണെന്നാണ് പ്രവർത്തകർ ജിസ്മോനോടു മറുപടി നൽകിയത്. അകമഴിഞ്ഞ പിന്തുണയുണ്ടെന്നും അവർ ജിസ്മോനോടു വ്യക്തമാക്കി. ഓരോ മണിക്കൂറിലും ഓരോ മേഖലയിലേക്കുമെത്തുന്ന തരത്തിലാണ് അവസാനദിവസങ്ങളായതോടെ പ്രചാരണത്തിന്റെ സ്വഭാവം. ഉച്ചയ്ക്കുശേഷം കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വോട്ടുറപ്പാക്കുന്നത്. ഇത്തവണ ഹരിപ്പാട് മാറിച്ചിന്തിക്കും, അത്ര നല്ല പ്രതികരണമാണ് വോട്ടർമാരിൽനിന്നുണ്ടാകുന്നത്. വികസനമുയർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനങ്ങൾക്കു ഗുണമാകുന്ന കാര്യങ്ങളാണ് വിശദീകരിക്കുന്നതെ ന്നും അദ്ദേഹം വോട്ടർമാരോടായി പറഞ്ഞു. ശേഷം കരുവാറ്റ, കുമാരപുരം മേഖലകളിലേക്കായിരുന്നു പ്രചാരണം. ഞായറാഴ്ച ദേവാലയങ്ങൾ സന്ദർശിച്ചശേഷമായിരുന്നു എൻ.ഡി.എ. സ്ഥാനാർഥി സന്ദീപ് വാചസ്പതി പ്രചാരണത്തിനിറങ്ങിയത്. രാവിലെ പതിനൊന്നോടെ ദേവികുളങ്ങര ദുർഗാദേവീക്ഷേത്രത്തിനു സമീപത്തെ വീടുകൾ കയറിയിറങ്ങിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. വഴിയെ ഇരുചക്രവാഹനങ്ങളിൽ പോയവരോടും അദ്ദേഹം വോട്ടുതേടി. 'ഈ നാട്ടിൽ നമുക്കൊരു മാറ്റമുണ്ടാക്കണം. അതിനായിട്ടാണ് വോട്ട്'- അദ്ദേഹം വോട്ടർമാരോടു പറഞ്ഞു. ഇതിനിടെ സമീപത്തെ വീട്ടിലെത്തിയപ്പോൾ എൽ.കെ.ജി. വിദ്യാർഥിനി കബനി ജനലിനിടയിലൂടെ കൈ നൽകി സന്ദീപുമായി പരിചയപ്പെട്ടു. വാതിൽ തുറന്നെ ത്തിയ പിതാവ് തൻ്റെ പേരും സന്ദീപാണെന്നും മാറ്റത്തിനായി കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി. തൊട്ടടുത്തുള്ള വന്ദനം എന്ന വീട്ടിലെ വിജയലക്ഷ്മി കഴിഞ്ഞദിവസം പ്രചാരണ വാഹനജാഥ കാണാനെത്തി യിട്ടും കൈ നൽകാനായില്ലെന്ന പരിഭവത്തോടെയാ ണ് സന്ദീപിനെ സ്വീകരിച്ചത്. 'എല്ലാവിധ പിന്തുണയുമുണ്ടാകും. ഐശ്വര്യങ്ങളുണ്ടാകട്ടെ. ഇക്കുറി വിജയം നമുക്കായിരിക്കട്ടെ, ഒരു ബി.ജെ.പി. എം.എൽ.എ.യെ നാടിനു ലഭിക്കട്ടെയെന്നും അവർ പറഞ്ഞു. എറണാകുളത്ത് എ.സി.സി.എ. കോഴ്സ്‌സിൽ പഠിക്കുന്ന അനുരാഗ്, ഹോസ്റ്റലിലായതിനാൽ വോട്ടർപട്ടികയിൽ പേരു ചേർക്കാനായില്ലെന്നു പറഞ്ഞാണ് വീട്ടിലേക്കു സന്ദീപിനെ സ്വീകരിച്ചത്. പകരമായി കൂട്ടുകാരോടടക്കം വോട്ടഭ്യർഥിക്കാമെന്നായിരുന്നു സന്ദീപിനു നൽകിയ ഉറപ്പ്. ആളുകളിൽനിന്നുള്ള സഹകരണം ഇക്കുറി ഹരിപ്പാട്ട് മാറ്റങ്ങൾ സൃഷ്ടിക്കുമെന്നു തന്നെയാണ് സന്ദീപ് വാചസ്പതിയുടെ പ്രതീക്ഷ. ശേഷം നഗരത്തിലായിരുന്നു അടുത്ത പ്രചാരണം. Content Highlights: Ramesh Chennithala leads a high-profile campaign centered on development and anti-communalism., LDF candidate T.T. Jismon focuses on door-to-door outreach and development promises., NDA candidate Sandeep Vachaspati seeks a mandate for change with personal voter interactions. Published: 06 Apr 2026, 08:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹരിപ്പാട് ആര് പിടിക്കും? അവസാന ലാപ്പിൽ ആവേശം വിതറി മുന്നണികൾ
M
MathrubhumiSource Link
about 1 month ago