ഹാക്കിങ് ടൂൾ ചോർന്നു; ഐഫോണുകൾക്ക് സുരക്ഷാ ഭീഷണി, ചെയ്യേണ്ടത് ഇതാണ്

ഹാക്കിങ് ടൂൾ ചോർന്നു; ഐഫോണുകൾക്ക് സുരക്ഷാ ഭീഷണി, ചെയ്യേണ്ടത് ഇതാണ്

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 24 Mar 2026, 09:21 pm IST ലോകമെമ്പാടും 2.5 ബില്ല്യണില്‍ (250 കോടി) അധികം ആപ്പിള്‍ ഉപകരണങ്ങളാണുളളത്. അതിനാല്‍ സൈബര്‍ ആക്രമണ ഭീഷണിയുടെ വ്യാപ്തി വളരെ വലുതാണ്. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. ലക്ഷക്കണക്കിന് ഐഫോൺ ഉപയോക്താക്കളുടെ സുരക്ഷയിൽ ആശങ്ക ഉയർത്തി ഹാക്കിങ് ടൂൾ ചോർച്ച. ഡാർക്ക് സോഡ് (DarkSword) എന്നറിയപ്പെടുന്ന ശക്തമായ ഐഫോൺ ഹാക്കിംഗ് ടൂൾ ആണ് ഓൺലൈനിൽ ചോർന്നത്. ഇതോടെ വലിയ സൈബർ സുരക്ഷാ ഭീഷണിയാണ് ഉയർന്നുവന്നിട്ടുള്ളതെന്ന് ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്യുന്നു. To advertise here, ഈ ടൂൾ ഉപയോഗിക്കാൻ എളുപ്പമുള്ളതും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കുപോലും ദുരുപയോഗപ്പെടുത്താൻ സാധിക്കുന്നതുമാണെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അത്രയധികം പരിചയമില്ലാത്ത ഹാക്കർമാർക്ക് പോലും ആക്രമണം നടത്താൻ കഴിയും എന്നാണ് ആശങ്ക ഉയർത്തുന്നത്. ഈ സ്‌പൈവെയറിന് ഫോണുകളിൽനിന്ന് നിന്ന് കോൺടാക്റ്റുകൾ, മെസേജുകൾ, കോൾ ലോഗുകൾ, സേവ് ചെയ്ത പാസ്‌വേഡുകൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ഡാറ്റ ചോർത്തിയെടുക്കാൻ കഴിയും. സുരക്ഷാ ഭീഷണി പ്രധാനമായും ആപ്പിളിന്റെ പഴയ സോഫ്റ്റ്‌വെയർ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളെയും ഐപാഡുകളെയും, പ്രത്യേകിച്ച് iOS 18 നെയും ബാധിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ഗൂഗിളിലെ വിദഗ്ധരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട സിസ്റ്റങ്ങളിൽ ഹാക്കിങ് ടൂൾ ഫലപ്രദമായി പ്രവർത്തിക്കും.സമീപകാല അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാത്ത ഉപയോക്താക്കൾക്കും അപകടസാധ്യതയുണ്ട്. അതിനിടെ, ആപ്പിൾ ഈ പ്രശ്‌നം സ്ഥിരീകരിക്കുകയും ഉപയോക്താക്കളോട് അവരുടെ ഡിവൈസുകൾ ഉടനടി അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. ആപ്പിളിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പുകൾ സുരക്ഷാ ഭീഷണിയിൽനിന്ന് സംരക്ഷണം ഉറപ്പാക്കുമെന്നും അധിക സുരക്ഷയ്ക്കായി ലോക്ക്ഡൗൺ മോഡ് പ്രവർത്തനക്ഷമമാക്കാൻ ശുപാർശ ചെയ്യുന്നുവെന്നും കമ്പനി അറിയിച്ചു. ലോകമെമ്പാടും 2.5 ബില്ല്യണിൽ (250 കോടി) അധികം ആപ്പിൾ ഉപകരണങ്ങളാണുളളത്. അതിനാൽ സൈബർ ആക്രമണ ഭീഷണിയുടെ വ്യാപ്തി വളരെ വലുതാണ്. Content Highlights: DarkSword hacking tool leaked on GitHub enabling easy unauthorized access., Spyware extracts sensitive data including messages, contacts, and passwords., Vulnerability primarily affects older iOS versions, including early iOS 18 builds., Apple strongly recommends immediate software updates and enabling Lockdown Mode. Published: 24 Mar 2026, 09:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹാക്കിങ് ടൂൾ ചോർന്നു; ഐഫോണുകൾക്ക് സുരക്ഷാ ഭീഷണി, ചെയ്യേണ്ടത… | Boolokam