ഹായിൽ: ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബർസാൻ ഡെർബി സ്റ്റേഡിയത്തിൽ ഹായിൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഫുട്ബോൾ ടുർണമെന്റ് സംഘടിപ്പിച്ചു. ടുർണമെന്റിൽ ഹായിൽ, റിയാദ്, ബുറൈദ തുടങ്ങിയ പ്രവിശ്യകളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുത്തു. To advertise here, സാമൂഹിക പ്രവർത്തകൻ ചാൻസ റഹ്മാൻ ടുർണമെന്റ് ഉത്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സിദ്ദിഖ് വരപ്പാറ അധ്യക്ഷത വഹിച്ചു. ബാപ്പു എസ്റ്റേറ്റ് മുക്ക്, ബഷീർ മാള, മനോജ് ബർസാൻ, മുഹമ്മദ് രാഖി ആശംസകൾ നേർന്നു. നിസ്സാം പാറക്കോട്ട് കിക്ക് ഓഫ് നിർവ്വഹിച്ചു. മത്സരത്തിൽ സെവൻ ഇലവൻ ഹായിൽ വിജയികളായി. സിറ്റി സ്വീറ്റ്‌സ് ആണ് റണ്ണേഴ്സ്. സെവൻ ഇലവനിലെ സലാഹിനെ ബെസ്റ്റ് പ്ലയെർ ആയും, ഷറഫു ബെസ്റ്റ് കീപ്പറായും തെരഞ്ഞെടുത്തു. സമൂഹത്തെ ഇന്ന് ബാധിച്ച ലഹരിയുടെ ഉപയോഗത്തിനെതിരെ ഡോക്ടർ ഹാശിം(ഹബീബ് മെഡിക്കൽ സെന്റർ ) പ്രഭാഷണം നടത്തി. വിവിധ മേഖലയിൽ കഴിവുതെളിയിച്ചവരെ മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി ജാബിർ കാലിക്കറ്റ് സ്വാഗതവും ട്രെഷറർ ജംഷി ചെറുവാടി നന്ദിയും പറഞ്ഞു. Content Highlights: Successful organization of an Eid-special football tournament in Hail., Participation of prominent teams from Hail, Riyadh, and Buraydah., Seven Eleven Hail emerged as winners with City Sweets as runners-up., Awareness session conducted on the dangers of drug abuse., Recognition and felicitation of community achievers. Published: 30 Mar 2026, 02:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹായിൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഫുട്ബോൾ ടുർണമെന്റ് സംഘടിപ്പിച്ചു
M
MathrubhumiSource Link
about 1 month ago