ഹാവേരി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച് ബസവരാജ് ബൊമ്മെ

ഹാവേരി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച് ബസവരാജ് ബൊമ്മെ

M
MathrubhumiSource Link
ബെംഗളൂരു : ഹാവേരി സർവകലാശാല നൽകിയ ഓണററി ഡോക്ടറേറ്റ് നിരസിച്ച് ബി.ജെ.പി.യുടെ മുൻമുഖ്യമന്ത്രിയും ലോക്‌സഭാംഗവുമായ ബസവരാജ് ബൊമ്മെ. രാഷ്ട്രീയക്കാർക്കോ പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കോ അത്തരം ബഹുമതികൾ നൽകുന്നത് ഉചിതമല്ലെന്നുപറഞ്ഞാണ് നിരസിച്ചത്. പൊതുപ്രവർത്തനത്തിലെ ഏറ്റവും ഉയർന്ന ബഹുമതി പൊതുജനവിശ്വാസവും ജനങ്ങളുടെ സ്നേഹവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുരംഗത്തായതിനാൽ താൻ പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണററി ബിരുദം നൽകാൻ തീരുമാനിച്ചതിന് വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, സിൻഡിക്കേറ്റംഗങ്ങൾ എന്നിവരോട് നന്ദിപറയുന്നതായി ബൊമ്മെ അറിയിച്ചു. ബഹുമതി നിരസിക്കാനുള്ള തീരുമാനം സർവകലാശാലയെ അറിയിച്ചതായും വ്യക്തമാക്കി. To advertise here, വിദ്യാഭ്യാസം, ശാസ്ത്രം, കല, സാമൂഹികസേവനം തുടങ്ങിയ മേഖലകളിൽ അസാധാരണവും ദീർഘകാലവുമായ സംഭാവനകൾ നൽകിയവർക്കാണ് ഓണററി ഡോക്ടറേറ്റുകൾ നൽകേണ്ടതെന്ന് പറഞ്ഞു. ഹാവേരിയിൽനിന്നുള്ള ലോക്‌സഭാംഗമാണ് ബസവരാജ് ബൊമ്മെ. 2021 ജൂലായ്‌മുതൽ 2023 മേയ്‌വരെ മുഖ്യമന്ത്രിയായി. മുൻമുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകനാണ്. Published: 07 Apr 2026, 12:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹാവേരി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച് ബസവരാജ് ബൊ… | Boolokam