കണ്ണൂർ : കൈത്തറി തൊഴിലാളികൾക്കും കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) ജീവനക്കാർക്കും ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ മാനേജിങ് ഡയറക്ടറെ ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 10-ഓടെ കണ്ണൂർ എസ്.എൻ. പാർക്കിന് സമീപത്തെ ഓഫീസിൽ എത്തിയ എം.ഡി. അരുണാചലം സുകുമാറിനെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. To advertise here, ഒരു മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യാമെന്ന എം.ഡിയുടെ ഉറപ്പിനെ തുടർന്ന് ഉപരോധ സമരം താത്‌കാലികമായി അവസാനിപ്പിച്ചു. സർക്കാരിൽനിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് മാനേജ്മെന്റിന്റെ വാദം. ലോൺ തിരിച്ചടവ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവ മുടങ്ങിയതോടെ പലരും ഡെപ്യൂട്ടേഷനും ലീവിനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പല ജീവനക്കാരും ജോലി രാജിവെച്ചുപോയതായും എം.ഡിയെ ജീവനക്കാർ ധരിപ്പിച്ചു. പരസ്യങ്ങൾക്കും ധൂർത്തിനുമായി കോടികൾ സർക്കാർ പാഴാക്കുമ്പോഴും കൈത്തറി തൊഴിലാളികളെയും ജീവനക്കാർ ആറുമാസമായി കൂലിയും ശമ്പളവും നൽകാതെ പട്ടിണിയിലാക്കിയെണെന്നാണ് തൊഴിലാളികൾ പറയുന്നത്. സ്കൂൾ യൂണിഫോം പദ്ധതിയുടെ മറവിൽ പരമ്പരാഗത കൈത്തറി വ്യവസായത്തെ പൂർണമായും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു. കെ.കെ. മനോജ് (സി.െഎ.ടി.യു.) പി. സുനിൽകുമാർ (െഎ.എൻ.ടി.യു.സി.), കെ.ഷാജി (എ.എഎ.ടി.യു.സി.), പി.കെ. മുഹമ്മദ് (എസ്.ടി.യു.) എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി. Published: 28 Mar 2026, 02:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
