2 024 ജൂലായിലാണ് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വിവാഹമോചിതരായത്. മോഡൽ മഹിക ശർമയാണ് ഇപ്പോൾ ഹാർദികിന്റെ കാമുകി. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങൾക്കെല്ലാം ഹാർദികിനൊപ്പം മഹികയും നിറസാന്നിധ്യമായിരുന്നു. കിരീടം നേടിയശേഷം ഇന്ത്യൻ താരങ്ങൾ കുടുംബത്തോടൊപ്പം ഗ്രൗണ്ടിൽ ആഘോഷിച്ചപ്പോൾ മഹികയും ഹാർദികും തമ്മിലുള്ള പ്രണയനിമിഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. To advertise here, വേർപിരിഞ്ഞെങ്കിലും മകൻ അഗസ്ത്യയെ ഹാർദികും നടാഷയും ഒരുമിച്ചാണ് വളർത്തുന്നത്. അടുത്തിടെ അഗസ്ത്യയ്ക്ക് ഹാർദിക് ആഡംബര കാർ സമ്മാനിച്ചിരുന്നു. മഹികയ്‌ക്കൊപ്പവും അഗസ്ത്യയെ കാണാറുണ്ട്. അതേസമയം വിവാഹമോചനത്തിനുശേഷവും ഹാർദികിന്റെ കുടുംബവുമായി നടാഷ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. വഡോദരയിൽ ഹാർദിക്കിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി കഴിഞ്ഞ ദിവസം നടാഷ പങ്കുവെയ്ക്കുകയും ചെയ്തു. ഹാർദികിന്റെ അമ്മ, മുത്തശ്ശി, സഹോദരി, സഹോദരനും ക്രിക്കറ്റ് താരവുമായ ക്രുണാൽ പാണ്ഡ്യ എന്നിവരാണ് നടാഷയ്ക്കും മകനുമൊപ്പം ചിത്രത്തിലുള്ളത്. ഇത് നിമിഷനേരത്തിനുള്ളിൽതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഹാർദികും നടാഷയും വീണ്ടും ഒന്നിക്കുമോ എന്ന്് ചിലർ സംശയം പ്രകടിപ്പിച്ചു. മുൻ ഭർത്താവിന്റെ കുടുംബാംഗങ്ങളുമായി ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്ന നടാഷയെ അഭിനനന്ദിച്ചും ഒട്ടേറെപ്പേർ കമന്റ് ചെയ്തു. വിവാഹബന്ധത്തിൽ മാറ്റങ്ങൾ വന്നെങ്കിലും കുടുംബത്തിന് നടാഷയോടുള്ള സ്‌നേഹവും കരുതലുമാണ് ഈ ചിത്രത്തിലുള്ളതെന്ന് ചിലർ കുറിച്ചു. Content Highlights: Natasa Stankovic visited Hardik Pandya's family in Vadodara, Viral social media photos show Natasa with Hardik's mother, grandmother, and siblings., The visit has sparked widespread speculation regarding a potential reconciliation. Published: 07 Apr 2026, 12:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹാർദിക് പാണ്ഡ്യയുടെ കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ നടാഷ; ഇരുവരും വീണ്ടും ഒന്നിക്കുമോ?
M
MathrubhumiSource Link
about 1 month ago