ബംഗ്ലാദേശിൽ ഹിന്ദു യുവതി അതിക്രമത്തിന് ഇരയായി എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് തൂണിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തു ’ എന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത്. അക്രമത്തിന് പിന്നിൽ മുസ്ലീം മതവിശ്വാസികളാണെന്നും സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്. To advertise here, വീഡിയോയുടെ യാഥാർത്ഥ്യം അന്വേഷിച്ച് പലരും മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടിരുന്നു. ഞങ്ങൾ നടത്തിയ പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ഒരുമിനുറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിൽ ഒരു വയോധികൻ ഇരുകൈകളും കെട്ടിയിട്ട ഒരു യുവതിയുടെ തലമുടി മറുക്കുന്നത് കാണാം. ഒരു മരത്തിനോട് ചേർത്താണ് യുവതിയെ ബന്ധിച്ചിരിക്കുന്നത്. ഇവർക്കൊപ്പം മറ്റ് രണ്ട് യുവതികളെയും സമാനമായി കെട്ടിയിട്ടിട്ടുണ്ട്. പശ്ചാത്തലത്തിൽ കേൾക്കുന്ന സംഭാഷണങ്ങൾ ബംഗാളി ഭാഷയിലാണ്. തുടർന്ന്, ഈ ഭാഷയിൽ കീവേർഡ് സർച്ച് ചെയ്തതിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ചില വാർത്തകൾ ലഭിച്ചു. ബംഗ്ല മാധ്യമമായ ഇത്തെഫാഗ് മാർച്ച് 2ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പ്രചിരക്കുന്ന വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട് വാർത്താ ചിത്രമായി നൽകിയിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം, മോഷണക്കുറ്റം ആരോപിച്ചാണ് മൂന്ന് സ്ത്രീകളെ കെട്ടിയിട്ട് തലമുടി മുറിച്ചുമാറ്റിയത്. ബംഗ്ലാദേശിലെ ഗൊളാകണ്ടൈൽ യൂണിയനിലെ ദഹർഗ പ്രദേശത്ത് വച്ചായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇവരെ പിടികൂടി കെട്ടിയിട്ടത്. പിടിയിലായ മൂന്ന് പേരും മുസ്ലീം മതസ്ഥരാണ്. സുമയ്യ അഖ്തർ, ഇതി ഇഖ്തർ, ശർമിൻ അഖ്തർ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. ഇത്തെഫാഗ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് വിശദമായ പരിശോധനയിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് ഇക്ഷയ് ടെലിവിഷൻ എന്ന ചാനലിൽ നൽകിയ വാർത്ത ലഭിച്ചു. യുവതിയുടെ മുടി മുറിച്ച വയോധികന്‍റെ പ്രതികരണവും ഇതിൽ ഉണ്ട്. തന്റെ ഭാര്യയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ മാല തട്ടിയെടുത്ത് ഓടാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായതെന്നാണ് ഇയാൾ പറയുന്നത്. നാട്ടുകാർ ചേർന്ന് സ്ത്രീകളെ കെട്ടിയിടുകയും, ഇവരുടെ തലമുടി മുറിച്ചു കളയുകയും ചെയ്തതതിന്‍റെ ദൃശ്യങ്ങൾ പകർത്തി ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു എന്നും വാർത്തയിലുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പോലീസ് സ്ഥലത്തെത്തി മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. മോഷണക്കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമപ്രകാരമാണ് ശിക്ഷ നൽകേണ്ടതെന്നും അവരെ കെട്ടിയിട്ട് മുടി മുറിച്ചു കളഞ്ഞ നടപടി തെറ്റാണെന്നും പോലീസ് പ്രതികരിച്ചിരുന്നു. വാർത്ത ചുവടെ കാണാം. ഹിന്ദു സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം മുടി മുറിച്ചു കളഞ്ഞു എന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. മോഷണ ശ്രമത്തിനിടെ പിടിയിലായ മുസ്ലീം മതസ്ഥരായ മൂന്ന് സ്ത്രീകളെയാണ് നാട്ടുകാർ ചേർന്ന് പിടികൂടി കെട്ടിയിട്ടത്. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. Content Highlights: The viral claim that a Hindu woman was attacked in Bangladesh is false., The individuals in the video are three Muslim women caught for attempted theft., The incident occurred in the Dahargara region, not as a communal hate crime., Police intervened to custody the women and are investigating the mob justice incident. Published: 20 Mar 2026, 04:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹിന്ദു സ്ത്രീയെ കെട്ടിയിട്ട് മുടി മുറിച്ചെന്ന പ്രചാരണം വ്യാജം, വീഡിയോയുടെ വാസ്തവമറിയാം
M
MathrubhumiSource Link
about 2 months ago