ഹിന്ദുമത മഹാമണ്ഡലം ചട്ടമ്പിസ്വാമി സമാധിദിനം ആചരിച്ചു

ഹിന്ദുമത മഹാമണ്ഡലം ചട്ടമ്പിസ്വാമി സമാധിദിനം ആചരിച്ചു

ചെറുകോൽപ്പുഴ : ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 102-ാമത് സമാധി ദിനാചരണം ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ചെറുകോൽപ്പുഴ വിദ്യാധിരാജ സ്മൃതിമണ്ഡപത്തിൽ നടന്നു. സഹസ്രനാമജപം, ഏകാദശരുദ്രജപം, ചമകജപം, വിദ്യാധിരാജസ്‌തോത്രാലാപനം, ഭജന, സമൂഹപ്രാർഥന എന്നിവ സ്മൃതിമണ്ഡപത്തിൽ നടന്നു. To advertise here, വിദ്യാധിരാജ ഗുരുകുലാശ്രമത്തിലെ ചിദ്‌വിലാസിനിയമ്മയുടെ നേതൃത്വത്തിലാണ് ശ്രീരുദ്രജപം നടന്നത്. വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സമൂഹപ്രാർഥനയിൽ നിരവധി ഭക്തർ പങ്കുചേർന്നു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ് ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം നടത്തി. ചട്ടമ്പിസ്വാമികളുടെ ദർശനങ്ങളും സന്ദേശങ്ങളും സമകാലിക സമൂഹത്തിൽ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റുമാരായ മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, കെ.കെ.ഗോപിനാഥൻനായർ, ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻപിള്ള, സെക്രട്ടറിമാരായ അഡ്വ.ഡി.രാജഗോപാൽ, ജി.രാജ്കുമാർ, ട്രഷറർ ടി.കെ. സോമനാഥൻനായർ, എം.ആർ.ജഗൻമോഹൻദാസ്, വി.കെ.രാജഗോപാൽ, അനിരാജ് ഐക്കര, ജി. കൃഷ്ണകുമാർ, അഡ്വ.കെ.ജയവർമ, അഡ്വ.പ്രകാശ്കുമാർ ചരളേൽ, ശ്രീജിത്ത് അയിരൂർ, സി.ജി.പ്രദീപ് കുമാർ, രത്‌നമ്മ വി.പിള്ള, രാധാ എസ്.നായർ, ജി.രമേശ്, എസ്.ശിവൻകുട്ടിനായർ, എം.ഹരിഹരൻ, കെ.ആർ. ശിവൻകുട്ടിനായർ, വിലാസിനി രാമചന്ദ്രൻ, ദീപ എസ്.നായർ, പദ്മിനി ആർ.നായർ, ശശികല പ്രദീപ്, പുഷ്പ അനിൽ, രാധാമണിഅമ്മ പിള്ള എന്നിവർ പ്രസംഗിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹിന്ദുമത മഹാമണ്ഡലം ചട്ടമ്പിസ്വാമി സമാധിദിനം ആചരിച്ചു — Math… | Boolokam