ബെംഗളൂരു: ശിവമോഗയിൽ ഹിപ്പപ്പൊട്ടാമസിന്റെ ആക്രമണത്തിൽ മരിച്ച മൃഗഡോക്ടർ സമീക്ഷ റെഡ്ഡിയുടെ (27) പേരിൽ സർക്കാർ സ്മാരകം നിർമിക്കുമെന്ന് വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെ അറിയിച്ചു. To advertise here, ഡോക്ടറുടെ കുടുംബത്തിന് പ്രഖ്യാപിച്ച 30 ലക്ഷം രൂപ അവർ നിരസിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഡോക്ടറുടെപേരിൽ സ്മാരകം നിർമിക്കും. ഇതിനായി ഉചിതമായ സ്ഥലം കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. മാർച്ച് 19-നാണ് ശിവമോഗയിലെ ത്യവരെക്കൊപ്പ മൃഗശാലയിൽ മൃഗങ്ങളെ പരിശോധിക്കാനെത്തിയപ്പോൾ ഹിപ്പപ്പൊട്ടാമസിന്റെ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെട്ടത്. അപകടത്തിന് ഒരുമാസംമുൻപായിരുന്നു സമീക്ഷ കരാർ അടിസ്ഥാനത്തിൽ ട്രെയിനി വെറ്ററിനറി ഓഫീസറായി മൃഗശാലയിൽ ചേർന്നത്. ഡോക്ടർ മരിക്കാനുണ്ടായ അപകടത്തെക്കുറിച്ച് സർക്കാർ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ ഒരു ആനക്കുട്ടിക്ക് സമീക്ഷ റെഡ്ഡിയുടെ പേരിടാൻ കർണാടക മൃഗശാല അതോറിറ്റി തീരുമാനിച്ചു. Content Highlights: Government to construct a memorial for late veterinarian Dr. Sameeksha Reddy., Family declined the 30 lakh compensation; funds to be redirected for the memorial., High-level government inquiry ordered into the tragic hippopotamus attack., Bannerghatta Biological Park to name a baby elephant after Dr. Reddy. Published: 26 Mar 2026, 04:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹിപ്പപ്പൊട്ടാമസിന്റെ ആക്രമണത്തിൽ മരിച്ച ഡോക്ടറുടെ പേരിൽ സ്മാരകം നിർമിക്കുമെന്ന് കർണാടക സർക്കാർ
M
MathrubhumiSource Link
about 1 month ago