ഹിറ്റാണ് ഫാസ്ടാഗ് വാർഷികപാസ്, ഈ ഹൈവേകളിൽ മാത്രം ഉപയോഗിക്കാനാകില്ല, അതിനൊരു കാരണമുണ്ട്

ഹിറ്റാണ് ഫാസ്ടാഗ് വാർഷികപാസ്, ഈ ഹൈവേകളിൽ മാത്രം ഉപയോഗിക്കാനാകില്ല, അതിനൊരു കാരണമുണ്ട്

M
MathrubhumiSource Link
Auto Desk Last Updated: 05 April 2026, 03:45 PM IST ആദ്യഘട്ടത്തില്‍ 3000 രൂപയായിരുന്നു വാര്‍ഷിക പാസിന്റെ ഫീസ് എങ്കിലും ഇപ്പോള്‍ അത് 3075 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി ദേ ശീയപാതകളിൽ തടസ്സരഹിതമായതും സുഗമമായതുമായ യാത്രകൾ ഉറപ്പാക്കുന്നതിനായാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കുന്നത്. ഈ ഫാസ്ടാഗുമായി ബന്ധപ്പെട്ട് തന്നെ കേന്ദ്ര സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ നീക്കങ്ങളിലൊന്നാണ് വാർഷിക പാസ്. അതായത് വെറും 3000 രൂപ അടച്ച് വാർഷിക പാസ് എടുത്താൻ ഒരു വർഷം അല്ലെങ്കിൽ 200 യാത്രകൾ സാധ്യമാകുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. അതായത് ഒരു യാത്രയ്ക്ക് 15 രൂപ മാത്രമാണ് ടോൾ ഇനത്തിലെ ചിലവ്. To advertise here, ആദ്യഘട്ടത്തിൽ 3000 രൂപയായിരുന്നു വാർഷിക പാസിന്റെ ഫീസ് എങ്കിലും ഇപ്പോൾ അത് 3075 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ, പോലും ഈ തുകയിൽ 200 യാത്രകൾ ലഭിച്ചാൽ 15.37 രൂപ മാത്രമാണ് ഒരു ടോൾ ബൂത്ത് കടക്കുന്നതിനുള്ള ചിലവ്. പക്ഷെ, രാജ്യത്തെ എല്ലാ ദേശീയ പാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും വാർഷിക പാസിന്റെ ബലത്തിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്നതും ശ്രദ്ധിക്കണം. ദേശീയ പാതാ അതോറിറ്റി നേരിട്ട് മേൽനോട്ടം വഹിക്കുന്ന പാതകളിൽ മാത്രമാണ് ഇത് അനുവദിക്കുന്നത്. വാർഷിക പാസിൽ യാത്ര അനുവദിക്കാത്തത് ഏതെല്ലാം പാതകളിലാണെന്ന് നോക്കാം. ഉത്തർപ്രദേശിലാണ് വാർഷിക പാസിന്റെ ഉപയോഗം അനുവദിക്കാത്ത ഏറ്റവുമധികം റോഡുകൾ ഉള്ളത്. ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേ, പുർവാഞ്ചർ എക്‌സ്പ്രസ്‌വേ, ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ്വേ, യമുന എക്‌സ്പ്രസ്‌വേ, ഗംഗ എക്‌സ്പ്രസ്‌വേ എന്നീ പാതകളിലാണ് വാർഷിക പാസ് ഉപയോഗിച്ചുള്ള പ്രവേശനം അനുവദിക്കാത്തത്. മഹാരാഷ്ട്രയിലെ ചില ഹൈവേകളിലും വാർഷിക പാസ് അനുവദിക്കുന്നില്ല. മുംബൈ-നാഗ്പുർ എക്‌സ്പ്രസ്‌വേയിലും മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിലുമാണിത്. ഹരിയാനയിലെ ട്രാൻസ്-ഹരിയാന എക്‌സപ്രസ്‌വേയിലും കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയിലും ഫാസ്ടാഗിലെ വാർഷിക പാസ് ഉപയോഗപ്പെടുത്തിയ യാത്ര അനുവദിക്കുന്നില്ല. ഈ റോഡുകളുടെ മേൽനോട്ടം സംസ്ഥാനങ്ങൾ നേരിട്ട് വഹിക്കുന്നതിനാലാണ് വാർഷിക പാസ് അനുവദിക്കാത്തത്. വാർഷിക പാസ് വിശദാംശങ്ങൾ 200 യാത്രകൾ വരെയോ അല്ലെങ്കിൽ ഒരു കലണ്ടർ വർഷത്തേക്കോ (ഇവയിൽ ഏതാണോ ആദ്യം വരുന്നത്) 3075 രൂപയുടെ നിശ്ചിത ഫീസ് ഇന്ത്യയിലുടനീളമുള്ള എൻഎച്ച്എഐ മേൽനോട്ടം വഹിക്കുന്ന ദേശീയ പാതകളിൽ ബാധകം വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായി രൂപകൽപ്പന ചെയ്തതാണ് പുതിയ പാസ് സ്വകാര്യ നാല്ചക്ര വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു (കാറുകൾ, ജീപ്പുകൾ, വാനുകൾ) അംഗീകൃത സർക്കാർ പ്ലാറ്റ്ഫോമുകൾ വഴി പാസ് ആക്റ്റിവേറ്റ് ചെയ്യാനും പുതുക്കാനും സാധിക്കും പ്രയോജനങ്ങൾ ഇടയ്ക്കിടെ ടോൾ നൽകാൻ വാഹനം നിർത്താതെ തടസ്സമില്ലാതെ യാത്ര ചെയ്യാം പ്ലാസകളിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നു എളുപ്പത്തിൽ ആക്ടിവേഷനും പുതുക്കലും സാധ്യമാക്കുന്ന ഡിജിറ്റൽ സൗകര്യം എല്ലാ ഫാസ്ടാഗ് സൗകര്യമുള്ള ടോൾ പ്ലാസകളിലും രാജ്യവ്യാപകമായ കവറേജ് വാർഷിക പാസ് സൂപ്പർ ഹിറ്റ് വാർഷിക പാസ് പദ്ധതിക്ക് വാഹന ഉടമകൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചതായാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നൽകുന്ന വിവരം. നിലവിൽ ഇന്ത്യയിലുടനീളം 50 ലക്ഷത്തിലധികം ഉപഭോക്താക്കൾ ടോൾ പെയ്​മെന്റുകൾക്കായി ഫാസ്ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നുണ്ട്. ടോൾ ഇടപാടുകൾ നടത്തുന്ന സ്വകാര്യ കാറുകളിൽ 28 ശതമാനവും വാർഷിക പാസ് ഉപയോഗിക്കുന്നവയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാർഷിക പാസിനായി എങ്ങനെ അപേക്ഷിക്കാം? രാജ്മാർഗ് യാത്രാ ആപ്പ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയും എൻ.എച്ച്.എ.ഐ., റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും വാഹന ഉടമകൾക്ക് ഫാസ്ടാഗ് വാർഷിക പാസിന് അപേക്ഷിക്കാനോ പുതുക്കാനോ കഴിയും. ഫാസ്ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. വാഹന രജിസ്‌ട്രേഷൻ വിവരങ്ങളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകിയ ശേഷം യു.പി.ഐ., ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പെയ്മെന്റ് പൂർത്തിയാക്കാം. Content Highlights: Annual pass offers 200 trips or one year validity for ₹3075., Valid only on NHAI-managed highways; state-run expressways are excluded., Excludes major routes like Mumbai-Pune and Bengaluru-Mysuru expressways., Exclusive to private non-commercial four-wheelers., Easy activation via Rajmarg Yatra app and official government portals. Published: 05 Apr 2026, 03:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹിറ്റാണ് ഫാസ്ടാഗ് വാർഷികപാസ്, ഈ ഹൈവേകളിൽ മാത്രം ഉപയോഗിക്കാന… | Boolokam