നീലേശ്വരം : ഡി.വൈ.എഫ്.ഐ. നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ 2018 മാർച്ച് 21-ന് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഹൃദയപൂർവം പൊതിച്ചോർ ഒൻപതാം വർഷത്തിലേക്ക്. നീലേശ്വരം താലൂക്കാസ്പത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന പ്രവർത്തനം എട്ട് വർഷം കൊണ്ട് രണ്ട് ലക്ഷം പൊതിച്ചോറുകൾ ശേഖരിച്ച് വിതരണം ചെയ്തു. ബ്ലോക്കിലെ 211 യൂണിറ്റുകളിലെ വീടുകളിൽനിന്ന് വാഴയിലയിൽ പൊതിഞ്ഞ് പൂർണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കിയ പൊതിച്ചോറുകളാണ് നൽകിവരുന്നത്. നീലേശ്വരം താലൂക്ക് ആസ്പത്രി പരിസരത്ത് നടന്ന വാർഷികപരിപാടി ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. സനുമോഹൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം.വി. ദീപേഷ്, അമൃതാ സുരേഷ്, ബ്ലോക്ക് ട്രഷറർ പി. അഖിലേഷ്, എ. അഭിജിത്ത്, വി.വി. ജിതേഷ്, കെ.പി. നിധീഷ്, ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ്, എന്നിവർ സംസാരിച്ചു. വാർഷികദിനത്തിൽ കരിന്തളം ഈസ്റ്റ് യൂണിറ്റ് പൊതിച്ചോർ നൽകി. നീലേശ്വരം താലൂക്ക് ആസ്പത്രിക്ക് പുറമെ, കാസർകോട് ജനറൽ ആസ്പത്രി, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, ബേഡകം താലൂക്ക് ആസ്പത്രി, മൂളിയാർ സി.എച്ച്.സി., വി.വി. സ്മാരക ഗവ. ആസ്പത്രി ചെറുവത്തൂർ, തൃക്കരിപ്പൂർ താലൂക്ക് ആസ്പത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രി, പൂടങ്കല്ല് താലൂക്ക് ആസ്പത്രി എന്നിവിടങ്ങളിലും ജില്ലയിൽ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്. To advertise here, Published: 22 Mar 2026, 03:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹൃദയപൂർവം പൊതിച്ചോർ ഒൻപതാം വർഷത്തിലേക്ക്
M
MathrubhumiSource Link
about 2 months ago