ഹൃദയരാഗം പാട്ടുകൂട്ടം വാർഷികാഘോഷം

ഹൃദയരാഗം പാട്ടുകൂട്ടം വാർഷികാഘോഷം

ചെന്നൈ : ഹൃദയരാഗം പാട്ടുകൂട്ടം വാർഷിക ആഘോഷം സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ പി.എൻ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ റംല റഷീദിന്റെ ‘നിഴലും നിലാവും’ എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തകരായ വിജയൻ കാനായി, കാവാലം ഉദയകുമാർ, ജയരാജൻ, ശ്രീജാ ചന്ദ്രൻ, ദിലീപ് എന്നിവർ പങ്കെടുത്തു. To advertise here, ഹൃദയരാഗം പാട്ടുകൂട്ടം അവതരിപ്പിച്ച 'നിലാവേ നീ' എന്ന മെലഡി നൈറ്റ് നടന്നു. കീബോർഡ്, വയലിൻ വാദനവും ബിയോണ്ട് ദ മൈൻഡ് മെന്റലിസവും ശ്രദ്ധേയമായി. ബാലചന്ദ്രൻ, അനിൽകുമാർ, ജഗദീഷ്, വിദ്യാ പ്രേംജിത്ത്, ഷീന, രേഷ്മ, മഞ്ജു, നകുൽ, സജിൻ കിരൺ, സഞ്ജു, എമിലിൻ, ശ്രദ്ധ ആലിയ, മെൽവിൻ, റയാൻ സിദ്ധാർഥ് ജയറാം തുടങ്ങിയവർ പരിപാടി അവതരിപ്പിച്ചു. വെങ്കപ്പൻ, രഞ്ജു എം റഷീദ്, വേണു കൊട്ടാരത്തിൽ, പ്രേംജിത്, രാമചന്ദ്രൻ, പുരുഷത് ബാബു, വിൽസൺ ദാസ് എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹൃദയരാഗം പാട്ടുകൂട്ടം വാർഷികാഘോഷം — Mathrubhumi | Boolokam | Boolokam