ഹൃദയശസ്ത്രക്രിയയ്ക്ക് മുൻപ് സൽമാന്റെ 2 മണിക്കൂർ നീണ്ട ഫോൺ കോൾ; അനുഭവം പങ്കുവെച്ച് ആരാധിക

ഹൃദയശസ്ത്രക്രിയയ്ക്ക് മുൻപ് സൽമാന്റെ 2 മണിക്കൂർ നീണ്ട ഫോൺ കോൾ; അനുഭവം പങ്കുവെച്ച് ആരാധിക

M
MathrubhumiSource Link
പല താരങ്ങളും ആരാധകരോട് പെരുമാറുന്നത് വ്യത്യസ്തമായാണ്. സുഹ‍ൃത്തുക്കളെപ്പോലെ ആരാധകരെ പരിഗണിക്കുന്നവരും ഏറെയാണ്. ഇത്തരത്തിൽ ബോളിവുഡ് താരം സൽമാൻ ഖാൻ ശ്രദ്ധനേടുകയാണ്. മൂന്ന് തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ റീന രാജു എന്ന സൽമാന്റെ ആരാധികയുടെ ഒരു പോഡ്കാസ്റ്റാണ് വൈറലായിരിക്കുന്നത്.  To advertise here, ആദ്യ ശസ്ത്രക്രിയയുടെ തലേദിവസം രാത്രി സൽമാൻ ഖാൻ തന്നെ ഫോണിൽ വിളിച്ച് ആത്മവിശ്വാസം നൽകിയ കാര്യമാണ് റീന പങ്കുവെച്ചത്. വോയ്‌സ് ഓഫ് ബെംഗളൂരു പോഡ്‌കാസ്റ്റിലായിരുന്നു റീനയുടെ തുറന്നുപറച്ചിൽ. ആദ്യ ഹൃദയ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോൾ സൽമാൻ ഖാൻ ഓസ്‌ട്രേലിയയിൽ ഷൂട്ടിങ്ങിലായിരുന്നു. എന്നാൽ ശസ്ത്രക്രിയയുടെ തലേന്ന് രാത്രി അദ്ദേഹം വിളിച്ച് ഏകദേശം രണ്ട് മണിക്കൂറോളം സംസാരിക്കുകയും തന്നയെും കുടുംബത്തെയും ധൈര്യപ്പെടുത്തുകയും ചെയ്തുവെന്ന് റീന പറയുന്നു.        രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം 2018-ൽ റീന സൽമാനെ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിൽ വെച്ച് നേരിട്ട് കണ്ടു. അന്ന് രാത്രി മുഴുവൻ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചതായും റേസ് 3 സിനിമയുടെ സെറ്റിലേക്ക് അദ്ദേഹം തങ്ങളെ കൊണ്ടുപോയതായും റീന ഓർക്കുന്നു. വർഷങ്ങൾക്ക് മുൻപ് റീന അയച്ച ഒരു സന്ദേശം ഓർത്തുവെച്ച് സൽമാൻ അവർക്ക് ഒരു ബീയിങ് ഹ്യൂമൻ വൈറ്റ് ബൈസൈക്കിൾ സമ്മാനമായി നൽകിയിരുന്നുവെന്നും അവർ പങ്കുവെച്ചു. സൽമാൻ ഖാൻ 2007 ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റാണ് ബിയിങ് ഹുമൻ സൽമാൻ ഖാൻ ചാരിറ്റബിൾ ഫൌണ്ടേഷൻ.  Published: 04 Apr 2026, 06:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹൃദയശസ്ത്രക്രിയയ്ക്ക് മുൻപ് സൽമാന്റെ 2 മണിക്കൂർ നീണ്ട ഫോൺ ക… | Boolokam