ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു

ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബർ (58) റിയാദിലെ അൽഖർജിൽ മരണപ്പെട്ടു. തിരൂർ അരിക്കഞ്ചിറ പരേതനായ കുഞ്ഞുമുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 33 വർഷത്തിലേറെയായി അൽഖർജ് മലഫിൽ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. To advertise here, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്നു. സഹോദരങ്ങൾ ഷുക്കൂർ, മുജീബ് (ഇരുവരും അൽഖർജിൽ ജോലി ചെയ്യുന്നു) ഏക സഹോദരി സജീന. ഭാര്യ: സാബിറ, മൂന്ന് മക്കൾ. കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. Content Highlights: Ali Akbar (58) from Tirur, Malappuram, died of a heart attack in Al-Kharj, Riyadh Published: 19 Apr 2026, 10:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു — Mathrubhu… | Boolokam