ഹൃദയാഘാതം; മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം; മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

M
MathrubhumiSource Link
മസ്കറ്റ്: ഹൃദയാഘാതംമൂലം മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു. പാലക്കാട് തൃത്താല കുമ്പിടി ഉമ്മത്തൂർ പട്ടിപ്പാറ ഹൗസിൽ സലാഹുദ്ദീൻ (40) ആണ് മരിച്ചത്. സുവൈഖിലെ ഖദറയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. 15 വർഷമായി പ്രവാസിയാണ്. To advertise here, ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ജോലി കഴിഞ്ഞ് കഴിഞ്ഞ് റൂമിലെത്തിയതിന് പിന്നാലെ റൂമിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. മറ്റാരും സമീപത്തുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാൾ റൂമിന് പുറത്തുവന്നപ്പോഴാണ് യുവാവ് വീണുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പിതാവ്: പരേതനായ കമ്മു മുസ്‍ലിയാർ. മാതാവ്: ആയിശ. ഭാര്യ: അംറത്ത് റിസ്‍വാന. മക്കൾ: ഫൈഹ (ആറ്) ഫർഹ (നാല്), ഫൈറ (ആറുമാസം). മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്ന് സഹോദരൻ മുഹമ്മദ് മുസ്തഫ പറഞ്ഞു. Content Highlights: Sudden demise of 40-year-old Palakkad native in Oman, Worked as an accountant in Suwaiq, Family details and repatriation schedule included Published: 30 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹൃദയാഘാതം; മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു — Mathrubhumi |… | Boolokam