തിരുവനന്തപുരം: സുധാകരനും അടൂർ പ്രകാശും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത് അഞ്ചു കാര്യങ്ങൾ. അണികളുടെയും നേതൃത്വത്തിലുള്ള സാമുദായികവിഭാഗത്തിന്റെയുമൊക്കെ സമ്മർദത്തെ അതിജീവിച്ചാണ് ഹൈക്കമാൻഡ് എം.പി.മാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന നിലപാടിൽ ഉറച്ചുനിന്നത്. To advertise here, അതിനുള്ള കാരണങ്ങൾ ഇവയാണ് : * സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം നിലവിൽ അസ്വസ്ഥമാക്കേണ്ട സാഹചര്യമില്ല. എം.പി.മാരെ സംസ്ഥാനനേതൃത്വത്തിന്റെ ഭാഗമാക്കിമാറ്റുന്നത് നിലവിലുള്ള സന്തുലനത്തെ ബാധിക്കും. ഒരാൾക്ക് അനുമതിനൽകിയാൽ ഇതേ താത്പര്യം അറിയിച്ചിരിക്കുന്ന ആറ് എം.പി.മാർക്ക് അവസരം നൽകേണ്ടിവരും. * അധികാരത്തിലെത്തിയാൽ കേന്ദ്രനേതൃത്വത്തിൽ പ്രവർത്തിക്കുന്നവർ സംസ്ഥാനഭരണത്തിലേക്ക് വരുന്നതിനുള്ള കീഴ്‌വഴക്കമായി എം.പി.മാർക്ക് സീറ്റ് നൽകിയത് ഉയർത്തിക്കാട്ടും. ഭരണം പിടിച്ചാൽ നേതൃത്വത്തെ കെട്ടിയിറക്കാൻ ഹൈക്കമാൻഡ് `ഉദ്ദേശിക്കുന്നില്ല. ഇപ്പോൾത്തന്നെ ആ വാതിൽ അടച്ച് സാക്ഷയിട്ടാൽ ഹൈക്കമാൻഡിന്റെ മനസ്സിലിരുപ്പ് കാലേക്കൂട്ടി മനസ്സിലാക്കാം. * എം.പി.മാർ കേന്ദ്രനേതൃത്വത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടവരാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ അവിടെ മത്സരിക്കാനായി വലിച്ചെറിയേണ്ടതല്ല എം.പി. സ്ഥാനം. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ ഒരേ ആളുകൾതന്നെ മത്സരിക്കുന്നുവെന്ന വിമർശനവും പാർട്ടി നേരിടേണ്ടിവരും. * ദേശീയതലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആർക്ക് വോട്ടുചെയ്യണമെന്ന തീരുമാനത്തെ ബാധിക്കുന്ന ഘടകങ്ങൾ ദേശീയപ്രാധാന്യമുള്ളതായിരിക്കും. എന്നാൽ, ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടിങ്ങിനെ സംസ്ഥാന, പ്രാദേശിക ഘടകങ്ങൾ സ്വാധീനിക്കാം. * ആറ്റിങ്ങൽ ഉൾപ്പെടെ ചെറിയ ഭൂരിപക്ഷത്തിന് നേടിയ സീറ്റുകൾ കൈവിട്ടുപോകുന്നതിന് അതിടയാക്കാം. കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി.ക്ക് ഉപതിരഞ്ഞെടുപ്പിൽ മന്ത്രിസ്ഥാനം അടക്കം വാഗ്ദാനംചെയ്ത് ചിലപ്പോൾ വിജയംവരെ നേടാനായെന്നും വരാം. Content Highlights: Maintaining existing state leadership balance, Preventing precedents of shifting central leaders to state roles, Avoiding criticism of fielding same candidates in multiple elections, National-level impact of by-elections, Risk of losing marginal seats like Attingal to BJP Published: 21 Mar 2026, 10:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹൈക്കമാൻഡ് എം.പിമാരുടെ വഴിയടച്ചത് അഞ്ച് കാര്യങ്ങൾ കാരണം, മുഖ്യം ആറ്റിങ്ങലിന്റെ ആശങ്ക
M
MathrubhumiSource Link
about 2 months ago