സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ വിൽക്കുന്ന സിസിടിവി ക്യാമറകളുടെ നിർമാണത്തിൽ കർശന നിബന്ധനകളുമായി ഇന്ത്യ. സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ (STQC) നിയമങ്ങൾ അനുസരിച്ചുള്ള മുൻകൂർ അനുമതിയില്ലാതെ ഇത്തരം ഉല്പന്നങ്ങൾ ഇനി ഇന്ത്യയിൽ വിൽക്കാൻ സാധിക്കില്ല. എല്ലാ സിസിടിവി സംവിധാനങ്ങളും സർക്കാർ അംഗീകൃത എസ്.ടി.ക്യു.സി ലാബുകളിൽ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കണം. ഏപ്രിൽ ഒന്നു മുതൽ ഈ നിബന്ധനകൾ നിലവിൽ വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. To advertise here, രാജ്യത്തിന്റെ സുരക്ഷയും വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും സംരക്ഷിക്കുന്നതിനും ഉപകരണങ്ങളിലെ സുരക്ഷാ പഴുതുകളിലൂടെയുള്ള അനധികൃത കടന്നുകയറ്റം തടയുന്നതിനുമാണ് ഈ നീക്കം. വിദേശനിർമിതമായ ചിപ്പ്സെറ്റുകളും ഭാഗങ്ങളും ഉപയോഗിക്കുന്നതിൽ ഇതോടെ കർശന നിയന്ത്രണങ്ങൾ വരും. 2024 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) അവതരിപ്പിച്ചത് . ഈ നിർദേശപ്രകാരം, ക്യാമറകളിൽ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ ഏതു രാജ്യത്ത് നിർമിച്ചതാണെന്ന് വെളിപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഉപകരണങ്ങളിലെ ചിപ്പ്സെറ്റുകൾ (SoC) വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിർമിച്ച ഭാഗങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി വർധിപ്പിക്കാനും നിർദേശമുണ്ട്. കമ്പനികൾക്ക് പുതിയ നിയമങ്ങൾ പാലിക്കാൻ നൽകിയ രണ്ടു വർഷത്തെ സാവകാശം അവസാനിച്ചതോടെയാണ് ഏപ്രിൽ ഒന്നു മുതൽ കർശന നിയന്ത്രണം വരുന്നത്. ഇതുവരെ 500-ലധികം സിസിടിവി മോഡലുകൾ പുതിയ നിയമപ്രകാരം സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് നിർമിത ചിപ്പ് സെറ്റുകളും ഭാഗങ്ങളും ഉപയോഗിക്കുന്ന ക്യാമറകൾക്ക് ഇതുവഴി അനുമതി ലഭിച്ചേക്കില്ല. മുൻകാലങ്ങളിൽ സുരക്ഷാ വീഴ്ചകളോ വിവരച്ചോർച്ചയോ ഉണ്ടായ ചരിത്രമുള്ള ബ്രാൻഡുകളിൽ നിന്നുള്ള ഉപകരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്. ഇക്കാരണത്താൽ ചൈനയിൽനിന്നുള്ള ഭാഗങ്ങൾ ഒഴിവാക്കി തായ്‌വാനിൽനിന്നുള്ള ചിപ്‌സെറ്റുകളും കമ്പനികൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഉത്തരവ് ഏതെല്ലാം ബ്രാൻഡുകളെ ബാധിക്കുമെന്ന് വ്യക്തമല്ല. Content Highlights: The Indian government is enforcing strict STQC certification and security norms for all CCTV cameras sold in the country effective April 1, 2026, to prevent unauthorized data access and reduce dependency on untrusted foreign chipsets. Published: 31 Mar 2026, 05:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹൈക്ക്‌വിഷൻ, ടിപി ലിങ്ക് ഉൾപ്പടെ ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം
M
MathrubhumiSource Link
about 1 month ago