ചെന്നൈ: ഐ.പി.എലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിലെത്തിയ സഞ്ജു സാംസൺ വെള്ളിയാഴ്ച ഹോം ഗ്രൗണ്ടിൽ ആദ്യമത്സരത്തിനിറങ്ങും. പഞ്ചാബ് കിങ്‌സാണ് എതിരാളി. ആദ്യ മത്സരത്തിൽ ചെന്നൈ രാജസ്ഥാൻ റോയൽസിനോട് തോറ്റിരുന്നു. ഗുവാഹാട്ടിയിലായിരുന്നു ആ മത്സരം. ചെന്നൈ ടീമിന്റെ ഭാവി ക്യാപ്റ്റൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന സഞ്ജുവിന് ചെന്നൈയിൽ വലിയ ആരാധകപിന്തുണയുണ്ട്. To advertise here, ചൊവ്വാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ വെള്ളിയാഴ്ച കളിക്കുമെന്നാണ് സൂചന. ഗുജറാത്തിനെതിരായ മത്സരത്തിൽ, നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കേ കൂപ്പർ കൊനോളിയുടെ ഷോട്ട് ദേഹത്തുകൊണ്ടാണ് ശ്രേയസ്സിന് പരിക്കേറ്റത്. ഷോട്ട് കൈയിൽ കൊണ്ടെങ്കിലും പൊട്ടലില്ല. ചെറുതായി നീരുവെച്ചിട്ടുണ്ട്. ഇത് കുറയുകയാണെങ്കിൽ വെള്ളിയാഴ്ച ഇറങ്ങുമെന്ന് സഹ പരിശീലകൻ ബ്രാഡ് ഹാഡിൻ വ്യക്തമാക്കി. Content Highlights: Sanju Samson makes his home debut for Chennai Super Kings in the 2026 IPL season., CSK looks to bounce back after an opening loss against Rajasthan Royals., Punjab Kings captain Shreyas Iyer is cleared to play following a minor injury scare., High fan anticipation for Samson's performance at the Chennai home ground. Published: 03 Apr 2026, 10:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹോം ഗ്രൗണ്ടിൽ സഞ്ജുവിന് ഇന്ന് ആദ്യമത്സരം
M
MathrubhumiSource Link
about 1 month ago