ഹൈദരാബാദ്: സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാല പോയി, ഇംഗ്ലണ്ട് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് വന്നു. കളിയിലും മത്സരഫലത്തിലും എന്തുമാറ്റമാകും വരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏഴാം മത്സരത്തിനിറങ്ങുമ്പോൾ ആരാധകർക്ക് ആകാംക്ഷയുണ്ട്. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സിനെപ്പോലെ താഴെയുള്ള സ്‌പോർട്ടിങ് ഡൽഹിയാണ് എതിരാളി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ് മത്സരം. To advertise here, ഇന്ത്യൻ ഫുട്‌ബോളിനെ നന്നായി അറിയുന്ന പരിശീലകനാണ് വെസ്റ്റ്‌വുഡ്. മുമ്പ് എഫ്.സി. ബെംഗളൂരുവിനെ കിരീടനേട്ടങ്ങളിലേക്ക് നയിച്ച പാരമ്പര്യവുമുണ്ട്. കളിച്ച ആറ് കളിയിൽ അഞ്ചിലും തോറ്റ്, ജയം പോലുമില്ലാത്ത ബ്ലാസ്‌റ്റേഴ്‌സിനെ കരകയറ്റുകയെന്ന വൻവെല്ലുവിളിയാണ് മുന്നിലുള്ളത്. ഡേവിഡ് കറ്റാലയ്ക്ക് കീഴിൽ കൃത്യമായി ഇലവനോ, ഗെയിംപ്ലാനോ ഇല്ലാതിരുന്ന ടീം പുതിയ പരിശീലകനുകീഴിൽ ഏത് രീതിയിലാണ് കളിക്കുന്നതെന്നറിയാൻ ഫുട്‌ബോൾ പ്രേമികൾക്കും താത്‌പര്യം കാണും. പ്രതിരോധം ശക്തപ്പെടുത്തി പ്രത്യാക്രമണശൈലിയിൽ കളിക്കുന്നതാണ് ആഷ്‌ലിയുടെ രീതി. വിങ്ങർമാർക്ക് കളിയിൽ കാര്യമായ റോളുണ്ടാകും. ബംഗ്ലാദേശ്, ഹോങ്കോങ് ടീമുകളിൽ 4-4-2 സ്വീപ്പർ ഡയമണ്ട് ശൈലിയാണ് ആഷ്‌ലി പരീക്ഷിച്ചത്. ഫോർമേഷൻ ഈ മത്സരത്തിൽ പരീക്ഷിക്കുമോയെന്നുറപ്പില്ല. മറുവശത്ത് മലയാളികളും മുൻ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും അടങ്ങിയതാണ് സ്‌പോർട്ടിങ് ഡൽഹി ടീം. അലക്‌സ് സജി, മനോജ് മുഹമ്മദ്, ജോസഫ് സണ്ണി, അലൻ സജി എന്നീ മലയാളിതാരങ്ങൾ ടീമിലുണ്ട്. മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് അയ്മൻ, മുഹമ്മദ് അസ്ഹർ, കരൺജിത്ത് സിങ്, നോറ ഫെർണാണ്ടസ് എന്നിവരും ടീമിലുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസംഘത്തിലുണ്ടായിരുന്ന തോമാസ് ചോർസാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ലീഗിൽ ഒരു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് 13-ാം സ്ഥാനത്തും രണ്ട് പോയിന്റുമായി ഡൽഹി 12-ാം സ്ഥാനത്തുമാണ്. ആദ്യജയമാണ് ഇരുടീമുകളും മോഹിക്കുന്നത്. ഹോം മാച്ച് ബഹിഷ്‌കരിച്ച് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇനിവരുന്ന ഹോം മാച്ചുകൾ ബഹിഷ്‌കരിക്കുമെന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട പ്രഖ്യാപിച്ചു. ടീമിന്റെ മോശം പ്രകടനവും മാനേജ്‌മെന്റിന്റെ നയങ്ങളിലെ പ്രതിഷേധവുമാണ് തീരുമാനത്തിന് പിന്നിൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ശക്തമായ ആരാധകക്കൂട്ടായ്മയാണ് മഞ്ഞപ്പട. ആരാധകരുടെ ആശങ്കകൾക്ക് പരിഹാരം കാണുക, ടീമിന്റെ മോശം പ്രകടനത്തിന് കാരണക്കാരായവരെ മാനേജ്‌മെന്റിൽനിന്ന് മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് മഞ്ഞപ്പട മുന്നോട്ടുവെക്കുന്നത്. ഇതിന് പരിഹാരം കണ്ടാൽ മാത്രമേ പിന്തുണ നൽകുകയുള്ളുവെന്നും മഞ്ഞപ്പട വ്യക്തമാക്കിയിട്ടുണ്ട്. Content Highlights: Ashley Westwood takes over as head coach for Kerala Blasters in 2026., Tactical shift expected from defensive structure to counter-attacking football., Sporting Delhi features former Blasters players and staff., Manjappada announces boycott of home matches due to poor management and performance. Published: 05 Apr 2026, 03:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹോം മാച്ച് ബഹിഷ്‌കരിച്ച് മഞ്ഞപ്പട; പരിശീലകനായി വെസ്റ്റ്‌വുഡ്, ഇനി കളി മാറുമോ?
M
MathrubhumiSource Link
about 1 month ago