ഹോട്ടലുകളിൽ മെനു വെട്ടിച്ചുരുക്കി; ബിരിയാണി, ചോറ് തുടങ്ങിയ ഒന്നിച്ചുണ്ടാക്കാവുന്ന വിഭവങ്ങൾ മാത്രം

ഹോട്ടലുകളിൽ മെനു വെട്ടിച്ചുരുക്കി; ബിരിയാണി, ചോറ് തുടങ്ങിയ ഒന്നിച്ചുണ്ടാക്കാവുന്ന വിഭവങ്ങൾ മാത്രം

M
MathrubhumiSource Link
കോഴിക്കോട്: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ ഹോട്ടലുകളിൽ വിഭവങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചു. ഗ്യാസ് ഉപയോഗം കുറയ്ക്കാൻ മിക്ക ഹോട്ടലുകളിലും ഓർഡറിനനുസരിച്ച് ലൈവായി തയ്യാറാക്കുന്ന വിഭവങ്ങൾ ഒഴിവാക്കി നേരത്തേ തയ്യാറാക്കിവെക്കുന്ന വിഭവങ്ങളിലേക്ക് മെനു മാറ്റി. To advertise here, സംസ്ഥാനത്തെത്തന്നെ പ്രധാന ഹോട്ടലുകളിലൊന്നായ കോഴിക്കോട്ടെ പാരഗണിലെ മെനു 1500 എണ്ണത്തിൽനിന്ന് 30 എണ്ണമായി ചുരുക്കി. ബിരിയാണി, ചോറ്, ഒന്നിച്ചുണ്ടാക്കി വെക്കാനാകുന്ന കറികൾ എന്നിവമാത്രമാണ് വെള്ളിയാഴ്ചമുതൽ ഇവിടെ വിളമ്പിയത്. വൻകിട-ചെറുകിട വ്യത്യാസമില്ലാതെയാണ് പ്രതിസന്ധി ബാധിച്ചത്. ചെറുകിട കടകളിൽ ഭൂരിഭാഗവും പാൽച്ചായ ഒഴിവാക്കി കട്ടനിലേക്കും മറ്റും മാറി. സാഹചര്യം മുതലെടുക്കാൻ സ്വകാര്യ ഗ്യാസ് കമ്പനികൾ വിലകൂട്ടി പാചകവാതകം വിൽക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഭക്ഷ്യസുരക്ഷാനിയമങ്ങളുടെയും ഹോട്ടലുകൾ ആധുനികീകരിക്കുന്നതിന്റെയും ഭാഗമായി 99 ശതമാനം ഹോട്ടലുകളിലും വിറകടുപ്പ് ഒഴിവാക്കിയിരുന്നു. പ്രതിസന്ധികൂടിയതോടെ വിറകടുപ്പിലേക്ക് മടങ്ങിപ്പോകാനൊരുങ്ങുകയാണ് ഹോട്ടലുടമകൾ. എന്നാൽ, ഡിമാൻഡ് വർധിച്ചതോടെ വിറകിനും വിലകൂടി. പ്രതിസന്ധിക്കുമുൻപ് ടണ്ണിന് 5000 മുതൽ 5500 വരെയുണ്ടായിരുന്ന വില 6000 ആയി. ഒന്നിച്ച് ഭക്ഷണമുണ്ടാക്കാൻ ഹോട്ടലുകൾ പ്രതിസന്ധികാലത്ത് ഭക്ഷണക്ഷാമം ഒഴിവാക്കാൻ ഒന്നിച്ച് ഭക്ഷണം തയ്യാറാക്കാനുള്ള പദ്ധതിവരെ തയ്യാറാക്കി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.). ജനങ്ങൾക്ക് സേവനം ഉറപ്പാക്കാൻ പറ്റുന്ന മാർഗങ്ങളെല്ലാം സ്വീകരിക്കണമെന്നാണ് സംസ്ഥാനകമ്മിറ്റിയിൽനിന്ന് അഗംങ്ങൾക്ക് ലഭിച്ചിട്ടുള്ള നിർദേശമെന്ന് കെ.എച്ച്.ആർ.എ. ജില്ലാപ്രസിഡന്റ് യു.എസ്. സന്തോഷ് കുമാർ പറഞ്ഞു. ജില്ലയിൽ ഒന്നിച്ചുള്ള പാചകം ഫലപ്രദമാണോ എന്നകാര്യം പരിശോധിച്ചു വരുകയാണ്. ജില്ലയിലെ നാലായിരത്തിലധികം വരുന്ന ഹോട്ടലുകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. കല്യാണപ്പരിപാടികൾക്കും മറ്റും എടുത്ത കാറ്ററിങ് ജോലികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കാറ്ററിങ് ഉടമകൾ. ഈയവസ്ഥ നീണ്ടുപോയാൽ ഓർഡറുകൾ ഒഴിവാക്കേണ്ടിവരുമെന്ന് ഓൾ കേരള കാറ്ററിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിച്ചു കൈരളി പറഞ്ഞു. പാചകം വിറകിലേക്ക് മാറാമെന്നുവെച്ചാൽ മിക്ക ഹാളുകളിലും അതിനുള്ള സൗകര്യമില്ല. തങ്ങളെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സംഘടന സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Content Highlights: Kozhikode hotels drastically reduced menu items due to gas shortage., Major restaurants shifted from live cooking to bulk preparation., Rising demand for firewood leading to price hikes., KHRA is exploring collective cooking solutions to manage the crisis., Catering industry faces uncertainty with upcoming event orders. Published: 14 Mar 2026, 07:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോട്ടലുകളിൽ മെനു വെട്ടിച്ചുരുക്കി; ബിരിയാണി, ചോറ് തുടങ്ങിയ… | Boolokam