തിരുപ്പൂർ : ഉദുമൽപേട്ട ശിവശക്തികോളനിയിലെ ഹോട്ടൽ വൻ തീപ്പിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. To advertise here, മടത്തുക്കുളംസ്വദേശി തിരുമലൈസാമിയുടെ (35) ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. ഹോട്ടലിലെ ചില ജീവനക്കാരികൾ പരിസരത്തുള്ള കുറ്റിച്ചെടികൾ നശിപ്പിക്കാനായിട്ട തീ ഹോട്ടലിലേക്ക് പടരുകയായിരുന്നെന്നാണ് പറയുന്നത്. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ ഒന്നരമണിക്കൂറിലേറെയെടുത്ത് തീയണച്ചപ്പോഴേക്കും ആസ്ബറ്റോസ് മേൽക്കൂരയോടെയുള്ള ഹോട്ടൽക്കെട്ടിടം, ഫർണിച്ചറുകൾ, പാത്രങ്ങൾ എന്നിവ കത്തിച്ചാമ്പലായി. സോളാർപാനലും ചാരമായി. ഹോട്ടലിനോടുചേർന്ന് ചില മില്ലുകളും പെട്രോൾബങ്കും ഉണ്ടായിരുന്നത് പ്രദേശത്ത് കുറച്ചു നേരത്തേക്ക് ആശങ്കയുളവാക്കി. ഉദുമൽപേട്ട പോലീസ് കേസെടുത്തു. Published: 31 Mar 2026, 03:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
