ഹോളിവുഡ് ഇതിഹാസ താരവും ആയോധനകലാ വിദഗ്ധനുമായ ചക് നോറിസ് അന്തരിച്ചു

ഹോളിവുഡ് ഇതിഹാസ താരവും ആയോധനകലാ വിദഗ്ധനുമായ ചക് നോറിസ് അന്തരിച്ചു

M
MathrubhumiSource Link
Entertainment Desk Last Updated: 20 Mar 2026, 09:29 pm IST സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ കുടുംബമാണ് ചക് നോറിസിന്റെ വിയോഗവാർത്ത അറിയിച്ചത് ചക്ക് നോറിസ് | Photos: instagram.com/chucknorris, AP ഹോ ളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് (കാർലോസ് റേ 'ചക്' നോറിസ് - 86) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് വിയോഗവാർത്ത അറിയിച്ചത്. ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് നോറിസ്, വാക്കർ, ടെക്‌സാസ് റേഞ്ചർ എന്ന ടിവി സീരീസിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അമാനുഷികനെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഒട്ടേറെ ട്രോളുകളിലൂടെ ഇന്റർനെറ്റ് ലോകത്തും അദ്ദേഹം ശ്രദ്ധേയനാണ്. To advertise here, അവിചാരിതമായാണ് ചക് നോറിസിന്റെ അന്ത്യം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. മരണാനന്തര കാര്യങ്ങളെല്ലാം തീർത്തും സ്വകാര്യമായി നടത്താനാണ് ആഗ്രഹിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ കുടുംബം അറിയിച്ചു. യുഎസ്സിലെ ഒക്‌ലഹോമയിലെ റയാനിൽ 1940 മാർച്ച് 10-നാണ് ചക് നോറിസ് ജനിച്ചത്. കാർലോസ് റേ നോറിസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വ്യോമസേനയിലായിരിക്കെ കാർലോസ് എന്ന പേര് വിളിക്കാൻ ബുദ്ധിമുട്ടായതിനാൽ സുഹൃത്തുക്കൾ നൽകിയ പേരാണ് ചക്ക്. ഈ പേരാണ് പിന്നീട് ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ സ്റ്റേജ് നെയിമായത്. ദരിദ്രപശ്ചാത്തലത്തിൽ ജനിച്ച ചക് നോറിസ് 12 വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം കാലിഫോർണിയയിലെ ടോറൻസിലേക്ക് താമസം മാറി. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1958-ൽ അമേരിക്കൻ എയർ ഫോഴ്‌സിൽ ചേർന്നു. കൊറിയയിലേക്ക് ദൗത്യത്തിന് നിയോഗിക്കപ്പെട്ട കാലത്താണ് അദ്ദേഹം ആയോധനകലകളിൽ പരിശീലനം നേടുന്നത്. സിനിമാ-ടെലിവിഷൻ താരമാകുന്നതിന് മുമ്പ് ആയോധനകലാ മത്സരങ്ങളിൽ ചാമ്പ്യനായിരുന്നു ചക് നോറിസ്. ആറ് തവണയാണ് അദ്ദേഹം ലോക പ്രൊഫഷണൽ മിഡിൽവെയിറ്റ് കരാട്ടെ ചാമ്പ്യനായത്. Content Highlights: Chuck Norris, the legendary Hollywood actor and world-renowned martial artist, has passed away at the age of 86. Known for his iconic roles in Walker, Texas Ranger and his status as an internet cult figure through "Chuck Norris facts," he was a six-time world karate champion before taking over the silver screen. His family confirmed that he passed away peacefully surrounded by his loved ones. Published: 20 Mar 2026, 09:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോളിവുഡ് ഇതിഹാസ താരവും ആയോധനകലാ വിദഗ്ധനുമായ ചക് നോറിസ് അന്ത… | Boolokam