ഹോർമുസിലൂടെ കടന്ന് പാക് കപ്പൽ, ഓട്ടമാറ്റിക് ട്രാൻസ്പോണ്ടർ സംവിധാനം ഓണാക്കിത്തന്നെ

ഹോർമുസിലൂടെ കടന്ന് പാക് കപ്പൽ, ഓട്ടമാറ്റിക് ട്രാൻസ്പോണ്ടർ സംവിധാനം ഓണാക്കിത്തന്നെ

M
MathrubhumiSource Link
ലണ്ടൻ: ഇറാന്റെ ആക്രമണഭീഷണിമൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് തടസ്സം നേരിട്ടിരിക്കേ, പാകിസ്താന്‍റെ എണ്ണക്കപ്പൽ ഓട്ടമാറ്റിക് ട്രാൻസ്പോണ്ടർ സംവിധാനം ഓണാക്കിത്തന്നെ തിങ്കളാഴ്ച ഇതുവഴി സുരക്ഷിതമായി കടന്നുപോയി. അബുദാബിയിലെ ദാസ് ദ്വീപിൽനിന്ന് എണ്ണകയറ്റിയ, പാക് പതാകയുള്ള കപ്പലാണ് കറാച്ചിയിലേക്കു പോയതെന്ന് കപ്പൽഗതാഗതം നിരീക്ഷിക്കുന്ന ‘മറൈൻ ട്രാഫിക്’ തിങ്കളാഴ്ച പറഞ്ഞു. To advertise here, കപ്പൽ തിരിച്ചറിയാനും എവിടെയെന്ന് മനസ്സിലാക്കാനുമൊക്കെയുള്ള സംവിധാനമാണ് ഓട്ടമാറ്റിക് ട്രാൻസ്പോണ്ടർ. ശത്രുവിന്റെ ആക്രമണംഭയന്ന് ഇത് ഓഫ് ചെയ്ത് ചിലപ്പോൾ കപ്പലുകൾ സഞ്ചരിക്കാറുണ്ട്. ഇത് ഓണാക്കിത്തന്നെ പാക് കപ്പൽ കടന്നുപോയത് ചില രാജ്യങ്ങൾ ഇറാനുമായി ചർച്ചചെയ്ത് സുരക്ഷിതയാത്ര ഉറപ്പാക്കുന്നുണ്ട് എന്നതിന്റെ സൂചനയാണെന്ന് ‘മറൈൻ ട്രാഫിക്’ പറഞ്ഞു. യു.എസിന്റെയും ഇസ്രയേലിന്റെയും അല്ലാത്ത കപ്പലുകളെ ആക്രമിക്കില്ലെന്ന് ഇറാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയശേഷം വെള്ളിയാഴ്ചവരെ 77 കപ്പലുകൾ ഹോർമുസ് വഴി കടന്നുപോയെന്ന് സമുദ്രയാത്രാവിവരം ശേഖരിക്കുന്ന കമ്പനിയായ ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസ് റിപ്പോർട്ടുചെയ്തു. യഥാർഥവിവരങ്ങളും ഉടമസ്ഥതയുമെല്ലാം മറച്ചുവെച്ച് യാത്രചെയ്തവയാണ് ഇതിൽ ഭൂരിഭാഗവുമെന്ന് കമ്പനി അറിയിച്ചു. ഹോർമുസ് അടയ്ക്കുന്നതായി ഇറാൻ അറിയിച്ച മാർച്ച് ഒന്നിനുശേഷം ഒൻപത് എണ്ണക്കപ്പലുകൾ ഉൾപ്പെടെ 20 ചരക്കുകപ്പലുകൾ ആക്രമണത്തിനിരയായെന്ന് യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പറഞ്ഞു. Content Highlights: Pakistani tanker navigated Hormuz with transponder on despite regional tensions., Iran's stance on targeting non-US/Israeli vessels influences shipping patterns., Significant rise in 'dark' shipping where vessels hide identities to evade threats., Data reveals 20 ships attacked since March 1st following Iranian closure warnings. Published: 17 Mar 2026, 07:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോർമുസിലൂടെ കടന്ന് പാക് കപ്പൽ, ഓട്ടമാറ്റിക് ട്രാൻസ്പോണ്ടർ സ… | Boolokam