ഹോർമുസിൽ ഇറാനെ നേരിടാൻ ബഹുരാഷ്ട്ര സഖ്യത്തിന് യുഎസ്, പങ്കുചേരാൻ മടിച്ച് രാജ്യങ്ങൾ

ഹോർമുസിൽ ഇറാനെ നേരിടാൻ ബഹുരാഷ്ട്ര സഖ്യത്തിന് യുഎസ്, പങ്കുചേരാൻ മടിച്ച് രാജ്യങ്ങൾ

M
MathrubhumiSource Link
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ബഹുരാഷ്ട്ര സഖ്യം രൂപീകരിക്കാനുള്ള പദ്ധതിയുമായി അമേരിക്ക. യുദ്ധം കലുഷിതമാക്കിയ ഈ മേഖലയിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ വിവിധ രാജ്യങ്ങളുടെ നാവികസേനകളുടെ അകമ്പടി നൽകുക എന്നതാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയോടെ ഉണ്ടായേക്കുമെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. To advertise here, ഫെബ്രുവരി 28-ന് ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമാണ്. ഇതിന് തിരിച്ചടിയായി അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതോടെ ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മാർച്ച് ആദ്യവാരം മുതൽ ഫലത്തിൽ അടഞ്ഞുകിടക്കുകയാണ്. ഇത് ആഗോളതലത്തിൽ ഇന്ധനവില ഉയരാൻ കാരണമായിട്ടുണ്ട്. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളോട് സംയുക്ത നാവിക സേനയുടെ ഭാഗമാകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല രാജ്യങ്ങളും ഇതിനോട് നേരിട്ട് പ്രതികരിക്കാൻ മടിക്കുന്നുണ്ട് കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ട്രംപുമായി ചർച്ച നടത്തി. സംഘർഷം കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തുമെന്ന് ചൈനീസ് എംബസി അറിയിച്ചു. ചൈന ഈ നീക്കത്തിൽ സഹകരിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രതികരണം ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതേസമയം യുദ്ധം ശമിച്ചതിന് ശേഷം മാത്രമേ ഇത്തരം ഒരു ദൗത്യത്തിൽ പങ്കുചേരുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് ഫ്രാൻസ് വ്യക്തമാക്കി. ഈ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് ജർമ്മനി വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കരുതെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഈ മേഖലയിലെ കപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഇറാഖ് കടലിടുക്കിൽ ഇന്ധന ടാങ്കറുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും ബഹുരാഷ്ട്ര സഖ്യത്തിന്റെ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനം അമേരിക്ക കൈക്കൊള്ളുക. അതേസമയം യുഎസും ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലുകൾക്ക് ഹോർമുസ് വഴി കടന്നുപോകാമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ ആശങ്കമൂലം പല ഷിപ്പിങ് കമ്പനികളും ഹോർമുസ് ഒഴിവാക്കിയിരിക്കേയാണ് അരാഗ്ചിയുടെ പ്രസ്താവന. എന്നാൽ, കടലിടുക്ക് മുഴുവനായും തുറക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്ന് മറ്റ് രാജ്യങ്ങൾക്ക് അനുകൂലമായ നിലപാട് വന്നതോടെ യുഎസിന്റെ നീക്കങ്ങളിൽ മറ്റ് രാജ്യങ്ങൾ പങ്കാളിയാകാനുള്ള സാധ്യത കുറവാണ്. Content Highlights: US plans a naval coalition to secure the Hormuz Strait for shipping., Global oil supply is severely impacted due to the closure of the strait., Major powers like France and Germany are hesitant to join the US-led initiative., Iran has issued warnings but offered safe passage to neutral vessels., The geopolitical tension continues to drive up international fuel prices. Published: 16 Mar 2026, 07:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോർമുസിൽ ഇറാനെ നേരിടാൻ ബഹുരാഷ്ട്ര സഖ്യത്തിന് യുഎസ്, പങ്കുചേ… | Boolokam