ഹോർമുസിൽ കുടുങ്ങിയ കപ്പലുകളിൽ കാസർകോട്ടുകാരായ നാവികരും; ഗുരുതര സാഹചര്യം ഇതാദ്യമെന്ന് ക്യാപ്റ്റൻ

ഹോർമുസിൽ കുടുങ്ങിയ കപ്പലുകളിൽ കാസർകോട്ടുകാരായ നാവികരും; ഗുരുതര സാഹചര്യം ഇതാദ്യമെന്ന് ക്യാപ്റ്റൻ

M
MathrubhumiSource Link
പാലക്കുന്ന്: യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളിൽ കാസർകോട് ജില്ലക്കാരടക്കം ഒട്ടേറെ ഇന്ത്യൻ നാവികരും. 23 ദിവസമായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളിൽ പള്ളിക്കര, ഉദുമ പഞ്ചായത്തുകളിൽനിന്നുള്ള ക്യാപ്റ്റന്മാർ നിയന്ത്രിക്കുന്ന കപ്പലുകളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരെല്ലാം സുരക്ഷിത കേന്ദ്രങ്ങളിൽ നങ്കൂരമിട്ട് കാത്തുകിടക്കുകയാണെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ക്യാപ്റ്റൻ ‘മാതൃഭൂമി’യോട് പറഞ്ഞു. To advertise here, സൂചനയനുസരിച്ച് ഇന്ത്യൻ പതാകയിലുള്ള 22 കപ്പലുകൾക്ക് (ഇന്ത്യയിൽ രജിസ്റ്റർചെയ്ത) പുറമെ നിരവധി വിദേശ കപ്പലുകളിലെയും ഇന്ത്യൻ നാവികരടക്കം ഇവിടെ കുടുങ്ങിയിട്ടുണ്ടെന്ന് കപ്പലോട്ടക്കാർ പറഞ്ഞു. പശ്ചിമേഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഏഴുദിവസം വേണ്ടിവരാറുണ്ടെന്ന് മംഗളൂരു തുറമുഖത്തെ പൈലറ്റ് ക്യാപ്റ്റൻ സുരേഷ് പേറയിൽ പറഞ്ഞു. പ്രധാന കടൽമാർഗത്തിൽ, അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് കപ്പൽ ഗതാഗതം തടസ്സപ്പെട്ടത്. ‘മിസൈലുകളും ഡ്രോണുകളും നിരന്തരം കപ്പലിനടുത്തുകൂടി കടന്നുപോകുന്നത് കാണാം. അടുത്തുണ്ടായിരുന്ന ഒരു കപ്പലിൽ മിസൈൽ പതിച്ചു. നിരവധി തവണ ഈ വഴിയിലൂടെ യാത്രചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഗുരുതരമായ സാഹചര്യം ആദ്യമാണ് -27 വർഷത്തെ കടൽപരിചയമുള്ള പള്ളിക്കരയിൽനിന്നുള്ള ക്യാപ്റ്റൻ പറഞ്ഞു. ‘ആറുമാസമായി വീട്ടിൽ പോയിട്ട്‌. തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ, കപ്പലിന് ഏകദേശം 500 മീറ്റർ അകലത്തിൽ മിസൈലുകളും ഡ്രോണുകളും പതിച്ചുകൊണ്ടിരുന്നു. നിർദേശം പാലിച്ച് ചരക്ക് ഇറക്കിയശേഷം, സുരക്ഷിതമായി കപ്പൽ നങ്കൂരമിട്ടു’ -മറ്റൊരു നാവികൻ പറഞ്ഞു. സുരക്ഷിതയാത്രയ്ക്കായി നയതന്ത്രതലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് കമ്പനികൾ നാവികരെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ഭക്ഷണം, കുടിവെള്ളം, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളിൽ കുറവുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് നാവികർ സൂചിപ്പിച്ചു. ജി.പി.എസ്. സിഗ്നൽ മുറിയുന്നു യുദ്ധം മുറുകിയതോടെ ജി.പി.എസ്. സിഗ്നലുകൾ തടസ്സപ്പെട്ടത് നാവിഗേഷൻ കൂടുതൽ അപകടകരമാക്കിയിട്ടുണ്ടെന്നും അതിനാൽ നാവികസേനയുടെ അകമ്പടിയില്ലാതെ യാത്ര തുടരുന്നത് ജീവൻ പണയപ്പെടുത്തുന്നതിന് തുല്യമാണെന്നും നാവികർ പറഞ്ഞു. സൗദി തുറമുഖത്തിനടുത്ത് നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലിന്‍റെ ഉദുമക്കാരനായ ക്യാപ്റ്റനും ജി.പി.എസ്. സിഗ്നലുകൾ കിട്ടാതെ ബുദ്ധിമുട്ടുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു. കപ്പൽ ജീവനക്കാരുടെ ഉറക്കക്കുറവും മാനസികസമ്മർദവും ഒഴിവാക്കി മനോവീര്യം നിലനിർത്താൻ കൂടുതൽ പ്രവർത്തനങ്ങളും ഇൻഡോർ വിനോദങ്ങളും ഏർപ്പെടുത്തിയെന്ന് ഒരു ക്യാപ്റ്റൻ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ ജീവനക്കാരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മർച്ചന്റ് നേവി ഓഫീസേഴ്സ് ആൻഡ് എൻജിനീയേഴ്സ് അസോസിയേഷൻ കാസർകോടിന്‍റെ ഭാരവാഹികളിലൊരാളായ ക്യാപ്റ്റൻ ബാലൻ ആര്യാസം പറഞ്ഞു. Content Highlights: Numerous Indian sailors stranded in the Hormuz Strait for 23 days., Critical safety risks due to missile and drone activity near shipping lanes., GPS signal interference creating navigation hazards for merchant vessels., Shortage of essential supplies like food, water, and fuel reported., Diplomatic efforts underway to ensure safe passage for crew members. Published: 25 Mar 2026, 08:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോർമുസിൽ കുടുങ്ങിയ കപ്പലുകളിൽ കാസർകോട്ടുകാരായ നാവികരും; ഗുര… | Boolokam