വാഷിങ്ടൺ: ചൈനയിൽനിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്കിടെ ഹോർമുസ് കടലിടുക്കിൽവെച്ച് യുഎസ് പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്നത് മിസൈൽ നിർമാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളെന്ന് ആരോപണം. മുൻ യു.എൻ അംബാസഡറും റിപ്പബ്ലിക്കൻ നേതാവുമായ നിക്കി ഹേലിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽവെച്ച് തടഞ്ഞ ഈ കപ്പൽ, യുഎസ് നാവികസേന നിർത്താൻ തുടച്ചയായി ആവശ്യപ്പെട്ടിട്ടും നിരസിച്ചതായും അവർ പറഞ്ഞു. ഇറാന്റെ മിസൈൽ പദ്ധതികൾക്കായി ചൈന രാസവസ്തുക്കൾ നൽകുന്നു എന്നതിന് തെളിവാണ് ഇതെന്ന് ഹേലി ചൂണ്ടിക്കാട്ടി. To advertise here, ഇറാൻ ഭരണകൂടത്തെ നിലനിർത്താൻ ചൈന സഹായിക്കുന്നുവെന്നും ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകി. ചൈന, ഇറാന് സൈനിക പിന്തുണ നൽകാനുള്ള സാധ്യത ഇപ്പോൾ ഗുരുതരമായ ആശങ്കയാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കപ്പൽ പിടിച്ചെടുത്ത നടപടിയെ സായുധ കടൽക്കൊള്ളയെന്ന് വിശേഷിപ്പിച്ച ഇറാൻ, ഇതിന് തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം, ഒമാൻ ഉൾക്കടലിൽ തടഞ്ഞുനിർത്തപ്പെട്ട എംവി ടൗസ്‌ക എന്ന കപ്പൽ ചൈനയിലേക്ക് പതിവായി യാത്രചെയ്യുന്ന ഒരു കപ്പൽ വ്യൂഹത്തിന്റെ ഭാഗമാണെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുക്കൾ കൊണ്ടുപോകുന്നതായി സംശയിക്കപ്പെടുന്നുണ്ടെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് ഈ നാവിക ഉപരോധവും കപ്പൽ പിടിച്ചെടുത്തതും വലിയ തടസ്സമായിരിക്കുകയാണ്. ഉപരോധം പിൻവലിക്കാതെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, കരാറിൽ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. Content Highlights: US intercepted an Iran-bound ship in the Strait of Hormuz in 2026., Shipment contained chemical components for ballistic missile manufacturing., Allegations of China supplying military materials to Iran., Iran threatens retaliation, labeling the seizure as maritime piracy., Ongoing diplomatic impasse affecting 2026 peace negotiations. Published: 21 Apr 2026, 12:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹോർമുസിൽ യുഎസ് പിടിച്ചെടുത്ത കപ്പലിൽ മിസൈൽരാസവസ്തുവെന്ന് ആരോപണം; കപ്പൽപോയത് ചൈനയിൽനിന്ന് ഇറാനിലേക്ക്
M
MathrubhumiSource Link
19 days ago