ഹോർമുസിൽ ‘ശത്രുവിന്‍റെ’ എഫ്-15 ജെറ്റ് വെടിവെച്ചിട്ടതായി ഇറാൻ; സ്ഥിരീകരിക്കാതെ യുഎസും ഇസ്രയേലും

ഹോർമുസിൽ ‘ശത്രുവിന്‍റെ’ എഫ്-15 ജെറ്റ് വെടിവെച്ചിട്ടതായി ഇറാൻ; സ്ഥിരീകരിക്കാതെ യുഎസും ഇസ്രയേലും

M
MathrubhumiSource Link
ടെഹ്റാൻ: ഹോർമുസ് ദ്വീപിന് സമീപം ഉപരിതലത്തിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈൽ ഉപയോഗിച്ച് ഇറാന്റെ വ്യോമ പ്രതിരോധസംവിധാനങ്ങൾ ശത്രുവിൻ്റെ എഫ്-15 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതായി ഇറാൻ. ഗൾഫ് മേഖലയിലെ ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷത്തിൽ കാര്യമായ വർധനയാണ് ഈ സംഭവം സൃഷ്ടിച്ചിരിക്കുന്നത്. ഇറാൻ പ്രതിരോധസേനയുടെ ഗ്രൗണ്ട്-ടു-എയർ സിസ്റ്റം ഉപയോഗിച്ചാണ് അത്യാധുനിക F-15 ഫൈറ്റർ ജെറ്റ് തകർത്തതെന്ന് ഇറാനിലെ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. To advertise here, ടെഹ്‌റാൻ ടൈംസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റ് അനുസരിച്ച്, ഇറാന്റെ തീരദേശത്തിന് മുകളിലായി വിമാനം തടയുകയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപത്ത് വീഴ്ത്തുകയുമായിരുന്നു. ഇറാനിയൻ വ്യോമ പ്രതിരോധസേനയുടെ വിജയകരമായ ഒരു നടപടിയായാണ് ഈ സംഭവം പോസ്റ്റിൽ വിശേഷിപ്പിക്കപ്പെട്ടത്. ഈ അവകാശവാദത്തോടൊപ്പം പുറത്തിറങ്ങിയ ചെറിയ വീഡിയോ ക്ലിപ്പിൽ ഇൻഫ്രാറെഡ് ട്രാക്കിങ് സിസ്റ്റം ഒരു ലക്ഷ്യത്തെ ട്രാക്ക് ചെയ്യുന്നതും പിന്നീട് ഒരു വലിയ തീജ്വാലയും ഇതിൽ കാണാം. ഇത് ഒരു പ്രതിരോധമോ ആക്രമണമോ സൂചിപ്പിക്കുന്നു. എന്നാൽ ഇറാന്റെ അവകാശവാദം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുഎസോ ഇസ്രയേലോ ഒരു എഫ്-15 വിമാനം തകർന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്ഥിരീകരിക്കപ്പെട്ടാൽ, യുഎസിനെതിരായ നിലവിലെ സംഘർഷത്തിൽ ഇറാൻ തകർത്തതോ വീഴ്ത്തിയതോ ആയ അമേരിക്കൻ ജെറ്റുകളുടെ എണ്ണം അരഡസനിലധികമാകും. യുഎസിനെ കൂടാതെ സൗദി അറേബ്യ, ഇസ്രയേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും F-15 വിമാനങ്ങൾ അവരുടെ വ്യോമ പ്രതിരോധത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക ജെറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന അഞ്ചാം തലമുറ ജെറ്റായ യുഎസ് F-35 ലൈറ്റ്നിങ് 2 നെ ആദ്യം ആക്രമിച്ച രാജ്യമായി ഇറാൻ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ഏറ്റവും പുതിയ ആക്രമണം. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, ഒരു F-35 അടിയന്തര ലാൻഡിങ് നടത്തിയെന്നും പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നെന്നും അന്വേഷണം നടന്നുവരികയാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് അന്തിമശാസനം നൽകിയതിന് പിന്നാലെയാണ് ഈ സംഭവമുണ്ടായത്. ഹോർമുസ് തുറന്നിനൽ‌കിയില്ലെങ്കിൽ ഇറാൻ്റെ പവർ പ്ലാൻ്റുകൾ നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. Content Highlights: Iran claims to have intercepted and downed an F-15 jet near the Strait of Hormuz., The incident follows rising tensions between Iran, the US, and Israel., Neither the US nor Israel has officially confirmed the loss of an aircraft., The event occurs shortly after threats from the US regarding the Hormuz shipping route. Published: 22 Mar 2026, 05:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോർമുസിൽ ‘ശത്രുവിന്‍റെ’ എഫ്-15 ജെറ്റ് വെടിവെച്ചിട്ടതായി ഇറാ… | Boolokam