ടെഹ്‌റാൻ: ഒമാന്റെ മൂന്ന് ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ചു. ഇറാനിയൻ ജലപാതയിലൂടെയുള്ള വടക്കൻ പാതയ്ക്ക് പകരം സ്വന്തം തീരദേശത്തോട് ചേർന്നാണ് കപ്പലുകൾ സഞ്ചരിച്ചത്. രണ്ട് ഓയിൽ സൂപ്പർ ടാങ്കറുകളും ഒരു ലിക്വിഡ് നാച്ചുറൽ ഗ്യാസ് കപ്പലുമാണ് കടലിടുക്കിലേക്ക് പ്രവേശിച്ചത്. To advertise here, ഇക്വസിസ് മറൈൻ ഡാറ്റാബേസ് അനുസരിച്ച്, മൂന്ന് കപ്പലുകളും ഒമാൻ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് യുദ്ധം ആരംഭിച്ചതുമുതൽ ഏറെക്കുറെ അടഞ്ഞുകിടക്കുകയാണ്. എന്നാൽ ഇറാൻ സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് അവരുടെ ഭാഗത്തുകൂടിയുള്ള വടക്കൻ പാതയിലൂടെ സഞ്ചരിക്കാൻ അനുമതിയുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിരീക്ഷിക്കാൻ ഒമാനുമായി ഒരു പ്രോട്ടോകോൾ തയ്യാറാക്കുകയാണെന്ന് വ്യാഴാഴ്ച ഇറാൻ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം ഗൾഫ് മേഖലയിൽ നിന്ന് കടന്നുപോകുന്ന ആദ്യത്തെ എൽഎൻജി കപ്പലാണിത്. ഒപ്പം വലിയ ഓയിൽ ടാങ്കറുകളും ഹോർമുസ് കടക്കാനുള്ള നീക്കത്തിലാണ്. ടാങ്കറുകൾ ഓരോന്നും ഏകദേശം 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് വഹിക്കുന്നത്. ടാങ്കറുകളിൽ ഒന്ന് ഫെബ്രുവരി അവസാനം സൗദി അറേബ്യയിൽ നിന്നും മറ്റൊന്ന് അബുദാബിയിൽ നിന്നുമാണ് എത്തിയത്. അതേസമയം കപ്പൽ ട്രാക്ക് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. സാങ്കേതികമായ തടസ്സങ്ങളാണ് വെല്ലുവിളിസൃഷ്ടിക്കുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ നൽപതിലധികം രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രജ്ഞർ അടുത്തിടെ യോഗം ചേർന്നിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ വിളിച്ചുചേർത്ത യോഗത്തിലേക്ക് ഇന്ത്യക്കും ക്ഷണമുണ്ടായിരുന്നു. വെർച്വലായി നടന്ന യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി പങ്കെടുത്തു. കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കുന്നത് ഉറപ്പാക്കുന്നതിനുള്ള 'നയതന്ത്രപരവും ആഗോളതലത്തിലുള്ളതുമായ ആസൂത്രണ നടപടികൾ' ചർച്ച ചെയ്തതായും യുദ്ധത്തിൽ കുടുങ്ങിയ 2,000 കപ്പലുകളിലെ 20,000 നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ചചെയ്തതായും കൂപ്പർ പറഞ്ഞു. Content Highlights: Three Omani-managed vessels are testing new transit routes through the Strait of Hormuz in 2026., Iran is currently negotiating a tolling protocol and traffic monitoring system for the waterway., The ongoing energy crisis has led to significant price surges and increased international pressure., Vessels are utilizing southern routes to avoid Iranian-controlled northern channels., Signal jamming and spoofing continue to complicate real-time maritime tracking in the region. Published: 03 Apr 2026, 12:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹോർമുസ് കടക്കാൻ മൂന്ന് കപ്പലുകൾ കൂടി, തിരഞ്ഞെടുത്തത് പുതിയ വഴി
M
MathrubhumiSource Link
about 1 month ago