ഹോർമുസ് കടലിടുക്കിലെ വിചിത്ര വിഭവം; ചുവന്ന മണ്ണ് ചേർത്ത മീൻ സോസ്!

ഹോർമുസ് കടലിടുക്കിലെ വിചിത്ര വിഭവം; ചുവന്ന മണ്ണ് ചേർത്ത മീൻ സോസ്!

M
MathrubhumiSource Link
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെ പറ്റി കേൾക്കാത്തവർ വിരളമായിരിക്കും. എന്നാൽ യുദ്ധവാർത്തകൾക്കും തന്ത്രപ്രധാനമായ നീക്കങ്ങൾക്കുമപ്പുറം, അതിശയിപ്പിക്കുന്ന ഒരു ഭക്ഷണരീതിയുടെ കൂടി കേന്ദ്രമാണ് ഈ പ്രദേശം. ഹോർമുസ്' ദ്വീപുകാർ മീൻ വിഭവങ്ങൾ തയ്യാറാക്കാൻ പ്രധാനമായി ഉപയോഗിക്കുന്നത് മണ്ണാണ്! വെറും മണ്ണല്ല, കടും ചുവപ്പ് നിറത്തിലുള്ള ധാതുക്കളടങ്ങിയ മണ്ണ്. To advertise here, സൂരാഘ് എന്നാണ് വിചിത്രമായ മീൻ സോസിന്റെ പേര്. ദ്വീപിൽ സ്വാഭാവികമായി കാണപ്പെടുന്ന ഗെലക് എന്ന ചുവന്ന മണ്ണാണ് ഇതിലെ പ്രധാന ചേരുവ. മഞ്ഞളും കുങ്കുമപ്പൂവും ചേർത്തതുപോലെ വിവിധ നിറങ്ങളിലുള്ള മണൽ തരികൾ കൊണ്ട് നിറഞ്ഞ ദ്വീപിനെ റെയിൻബോ ഐലൻഡ് എന്നും വിളിക്കാറുണ്ട്. ഇതിൽ ഭക്ഷ്യയോഗ്യമായ ഏക മണ്ണ് ഈ ചുവന്ന മണ്ണാണ്. ചട്ടിയിൽ ഉപ്പിട്ട് ഉണക്കിയ മത്തി നിരത്തുന്നു. ഇത് രണ്ടാഴ്ചയോളം വെയിലത്ത് വെച്ച് പുളിപ്പിക്കും ശേഷം ഇതിലേക്ക് ഗെലക് എന്ന ചുവന്ന മണ്ണ് ചേർക്കുന്നു. ഇതോടെ വിഭവത്തിന് കടും ചുവപ്പ് നിറം ലഭിക്കും. ഓറഞ്ച് തൊലിയും നാരങ്ങയിലയും ചേർത്ത് വീണ്ടും മൂന്നാഴ്ച വെയിലത്ത് വെക്കുന്നതോടെ സൂരാഘ് തയ്യാർ! വെറുമൊരു ആചാരം മാത്രമല്ല ഇതിന് പിന്നിലുള്ളത്. കൊടും ചൂടുള്ള ഈ പ്രദേശത്ത് ഭക്ഷണം കേടുകൂടാതെ ഇരിക്കാൻ മണ്ണിലെ ധാതുക്കൾ സഹായിക്കുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. കൂടാതെ, ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാനുള്ള സ്വാഭാവിക വഴിയായും അവർ ഇതിനെ കാണുന്നു. ദ്വീപിലെ പ്രത്യേക തരം നാടൻ റൊട്ടിയായ തോംഷിക്ക് (Tomshi) ഒപ്പമാണ് ഈ ചുവന്ന മീൻ സോസ് സാധാരണയായി വിളമ്പാറുള്ളത്.  Content Highlights: The Hidden Secret of Hormuz: Cooking Fish with Red Soil Published: 14 Mar 2026, 11:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോർമുസ് കടലിടുക്കിലെ വിചിത്ര വിഭവം; ചുവന്ന മണ്ണ് ചേർത്ത മീൻ… | Boolokam