ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയോ? | Fact Check

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയോ? | Fact Check

M
MathrubhumiSource Link
ഇസ്രയേൽ-യു.എസ് സംയുക്താക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ യാത്ര ഇറാൻ തടഞ്ഞിരുന്നു. ഇന്ത്യയിലേക്കുള്ള ഇന്ധനത്തിന്റെ ഭൂരിഭാഗവും വരുന്നത് ഇതുവഴിയാണ്. മാത്രമല്ല, ദക്ഷിണേഷ്യയിലേക്കുള്ള അസംസ്കൃത എണ്ണ ഒഴുക്കിന്റെ 86 ശതമാനത്തോളവും ഇതോടെ തടസപ്പെട്ടു. എന്നാൽ, ‘ഇന്ത്യയെ ഒരു സൗഹൃദ രാജ്യമായാണ് ഇറാൻ പരിഗണിക്കുന്നതെന്നും ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ അനുമതിയുണ്ട്’ എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കിയിരുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, 'ഷിവാലിക്', 'നന്ദാ ദേവി' എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾ ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിട്ടുണ്ട്. To advertise here, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ ഇറാൻ വൻ ആക്രമണം നടത്തിയെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.'ഓയിൽ ബ്രദേഴ്സ് ക്രാഫ്റ്റ്' എന്ന കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നും കപ്പലിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു എന്നുമാണ് പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദം. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണം പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നിരുന്നെങ്കിൽ അത് ഉറപ്പായും വലിയ വാർത്തയായെനെ. എന്നാൽ, പ്രചരിക്കുന്ന വാദത്തെ സാധൂകരിക്കുന്ന റിപ്പോർട്ടോ വിശ്വസനീയമായ തെളിവുകളോ കണ്ടെത്തിയില്ല. പ്രചരിക്കുന്ന വീഡിയോ സൂക്ഷമമായി പരിശോധിച്ചാൽ ചില അപാകതകൾ കാണാൻ സാധിക്കും. വീഡിയോയിലെ വ്യക്തികളുടെ കൈകൾ ആദ്യം കാണാമെങ്കിൽ പിന്നീടവ അപ്രത്യക്ഷമാകുന്നുണ്ട്. ഇത്തരം വൈരുദ്ധ്യങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിൽ സാധാരണയായി കാണാറുണ്ട്. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വീഡിയോ പരിശോധിച്ചു. ദൃശ്യങ്ങൾ 93 ശതാമാനവും എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്. മാത്രമല്ല കേന്ദ്രസർക്കാരിൻ്റെ പ്രസ് ഇൻഫോർമേഷൻ ബ്യൂറോയും പ്രചരിക്കുന്നത് യഥാർത്ഥ വീഡിയോ അല്ല എന്ന് വ്യക്തമാക്കി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാസ്തവം ഇത് വ്യാജപ്രചാരണമാണ്. എഐ വീഡിയോയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. Content Highlights: Clarifies that the viral video of an Iranian attack on an Indian tanker is fake., Utilized AI detection tools confirming 93% AI-generated content., PIB Fact Check confirms the footage is misleading., Reaffirms safe passage for Indian vessels through the Strait of Hormuz. Published: 16 Mar 2026, 06:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്… | Boolokam