ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനൊരുങ്ങി ഇറാൻ ഭരണകൂടം. കപ്പൽ ഗതാഗതം, ഇന്ധന കൈമാറ്റം, ഭക്ഷ്യവിതരണം എന്നിവയ്ക്കായി ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങളിൽനിന്ന് ടോൾ ഈടാക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലാണെന്ന് ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. To advertise here, യുദ്ധം അവസാനിക്കുന്നതോടെ ഹോർമുസ് കടലിടുക്കിൽ പുതിയ നിയമങ്ങൾ നിലവിൽവരുമെന്നും ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലവിൽ അമേരിക്കയും ഇസ്രയേലും ഇറാനുമായി സംഘർഷം തുടരുന്ന സാഹചര്യത്തിൽ, തങ്ങളുടെ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളുടെ ഗതാഗതം ഇറാൻ ഹോർമുസിൽ തടസപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി മുതൽ ഈ പ്രദേശത്ത് ഇരുപതോളം വ്യാപാര കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുപ്രധാന ഊർജവിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കയറ്റുമതിയുടെ 80 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നീ പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്. ഇറാന്റെ പുതിയ നീക്കം ആഗോള സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് സാമ്പത്തികവിദഗ്ദർ വിലയിരുത്തുന്നത്. Content Highlights: Iran's legislative push to charge transit fees on the Hormuz Strait., Strategic control over 20% of global oil and gas supply routes., Impact of ongoing maritime attacks on global shipping traffic., Economic implications for Western-linked vessels versus Asian trade routes. Published: 19 Mar 2026, 09:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ നീക്കം; ആഗോള ഇന്ധന വിപണിയിൽ ആശങ്ക
M
MathrubhumiSource Link
about 2 months ago