ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണടാങ്കറിന് നേരെ ഇറാന്റെ ഭീകരാക്രമണം: അപലപിച്ച് ബഹ്റൈൻ

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണടാങ്കറിന് നേരെ ഇറാന്റെ ഭീകരാക്രമണം: അപലപിച്ച് ബഹ്റൈൻ

M
MathrubhumiSource Link
മനാമ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോൾ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനിയായ 'അഡ്‌നോക്' ന്റെ ടാങ്കറിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. To advertise here, അന്താരാഷ്ട്ര നിയമങ്ങൾ, ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ, അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ പ്രമേയങ്ങൾ, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം (2817) എന്നിവയുടെ നഗ്‌നമായ ലംഘനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റുമായുള്ള ബഹ്റൈൻ രാജ്യത്തിന്റെ പൂർണ ഐക്യദാർഢ്യവും അതിന്റെ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾക്കുള്ള പൂർണ പിന്തുണയും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഊർജ്ജ സുരക്ഷ, ഭക്ഷ്യ-ഔഷധ വിതരണങ്ങളുടെ സ്ഥിരത, ആഗോള വ്യാപാരത്തിന്റെ ഒഴുക്ക്, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കൽ, മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും ഏകീകരിക്കൽ എന്നിവയ്ക്ക് ഇറാൻ ഒരു അടിസ്ഥാന സ്തംഭമായതിനാൽ, അന്താരാഷ്ട്ര നിയമങ്ങൾക്കും കരാറുകൾക്കും അനുസൃതമായി, എല്ലാ ശത്രുതാപരമായ പ്രവൃത്തികളും നിർത്തലാക്കാനും ഹോർമുസ് കടലിടുക്കിൽ പൂർണമായും നിരുപാധികമായും നാവിഗേഷൻ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും ഇറാൻ പ്രതിജ്ഞാബദ്ധമാകേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയിൽ സ്ഥിരീകരിച്ചു. Content Highlights: Bahrain officially condemned the drone attack on an ADNOC oil tanker., The incident occurred in the strategic Strait of Hormuz., Bahrain cited violations of UN Security Council Resolution 2817., Calls for Iran to uphold freedom of navigation and cease hostile acts., Emphasis on global energy security and maritime trade stability. Published: 05 May 2026, 12:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!