വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ചയ്ക്കകം കടലിടുക്ക് തുറന്നില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ആവർത്തിച്ചു. വരാനിരിക്കുന്ന ചൊവ്വാഴ്ചയെ 'പവർ പ്ലാന്റ് ഡേ', 'ബ്രിഡ്ജ് ഡേ' എന്നിങ്ങനെ വിശേഷിപ്പിച്ച ട്രംപ് ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന സൂചനയാണ് നൽകിയത്. To advertise here, തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാൻ ഭരണകൂടത്തെ അസഭ്യവർഷം നടത്തിക്കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ‘കടലിടുക്ക് തുറന്നില്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും, കാത്തിരിക്കൂ.. അല്ലാഹുവിന് സ്തുതി’ എന്ന് അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു. സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് മധ്യസ്ഥർ അവകാശപ്പെടുമ്പോഴും ട്രംപ് തന്റെ കർക്കശമായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ ഭീഷണിക്ക് കടുത്ത ഭാഷയിലാണ് ഇറാൻ സൈനിക നേതൃത്വം മറുപടി നൽകിയത്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ അമേരിക്കയ്ക്ക് നേരെ നരകവാതിലുകൾ തുറക്കപ്പെടുമെന്ന് ഇറാൻ ജനറൽ അലി അബ്ദുള്ളാഹി അലിയാബാദി മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ തങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ പെട്രോകെമിക്കൽ പ്ലാന്റുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ആഗോള തലത്തിൽ എണ്ണ, ഗ്യാസ് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഉള്ള ഇന്ധന നീക്കം തടസ്സപ്പെടുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്ധന ഇറക്കുമതി നടത്തുന്ന രാജ്യങ്ങളെ ബദൽ മാർഗ്ഗങ്ങൾ തേടാൻ ഈ സാഹചര്യം നിർബന്ധിതരാക്കുന്നു. Content Highlights: US President Trump demands Iran open the Strait of Hormuz in a social media post. Read the latest updates on the ongoing conflict and military rescue missions. Published: 05 Apr 2026, 07:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹോർമുസ് തുറന്നില്ലെങ്കിൽ കടുത്ത നടപടി, അസഭ്യവർഷവുമായി ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
M
MathrubhumiSource Link
about 1 month ago