ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ ഒന്നാകെ കടത്തിവിടാൻ ഇറാനുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം. ഹോർമുസ് കടലിടുക്കുവഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിന് യു.എസുമായി ഉഭയകക്ഷിചർച്ചകളിൽ ഇന്ത്യ ഏർപ്പെട്ടിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. To advertise here, ഹോർമുസ് കടലിടുക്ക് തുറക്കാനായി യുദ്ധക്കപ്പലുകൾ അയക്കാൻ ഒട്ടേറെ രാജ്യങ്ങളോട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനംചെയ്തിരുന്നു. എന്നാൽ, ഈ വിഷയത്തിൽ യു.എസുമായി ഇന്ത്യ ഉഭയകക്ഷി ചർച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഹോർമുസിലേക്ക് യുദ്ധക്കപ്പൽ അയക്കാൻ ഇന്ത്യയോട് ട്രംപ് അഭ്യർഥിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഈ വിഷയത്തിൽ ചർച്ചയുണ്ടായിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി നൽകിയത്. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കാനായി എല്ലാരാജ്യങ്ങളും പശ്ചിമേഷ്യൻ മേഖലയിലെ സൈനിക ഓപ്പറേഷനുകൾ ഉടൻ നിർത്തിവെക്കണമെന്നാണ് ട്രംപിന്റെ ആഹ്വാനത്തോട് ചൈന പ്രതികരിച്ചത്. ‘ശിവാലിക്’ മുന്ദ്രയിലെത്തി, ‘നന്ദാദേവി’ ഇന്നെത്തും ഇതിനിടെ ഇന്ത്യൻ പതാക വഹിക്കുന്ന ശിവാലിക് എന്ന കപ്പൽ തിങ്കളാഴ്ച വൈകീട്ട് മുന്ദ്രാ തുറമുഖത്തെത്തി. ഇന്ത്യൻ പതാക വഹിക്കുന്ന മറ്റൊരു കപ്പലായ നന്ദാദേവി ചൊവ്വാഴ്ച കണ്ട്‌ലാ തുറമുഖത്തെത്തും. ഇരുകപ്പലുകളിലുമായി 92,712 മെട്രിക് ടൺ എൽപി.ജി.യാണുള്ളത്. യു.എ.ഇ.യിൽനിന്ന് 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി തിരിച്ച ഇന്ത്യൻ പതാക വഹിക്കുന്ന ജാഗ് ലാഡ്കി എന്ന കപ്പലും സുരക്ഷിതമായി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് പരിസരത്ത് ഇന്ത്യയുടെ 28 കപ്പലുകളുണ്ടായിരുന്നതിൽ 22 എണ്ണമാണ് ഇപ്പോഴും അവിടെ തുടരുന്നത്. പി.എൻ.ജി.യിലേക്ക് മാറാൻ നിരക്കിളവ് പാചകവാതക സിലിൻഡറുകളുടെ വിതരണത്തിലെ പ്രതിസന്ധി കണക്കിലെടുത്ത് സാധിക്കുന്നവരെല്ലാം പൈപ്പ്ഡ് ഗ്യാസിലേക്ക് (പി.എൻ.ജി.) മാറാൻ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ആഹ്വാനംചെയ്തിരുന്നു. ഇതിനുപിന്നാലെ സിലിൻഡർ ഉപയോഗിക്കുന്നവർക്ക് പി.എൻ.ജി.യിലേക്ക് മാറാൻ വിവിധ കമ്പനികൾ നിരക്കിളവ് പ്രഖ്യാപിച്ചു. ഇന്ദ്രപ്രസ്ഥാ ഗ്യാസ് ലിമിറ്റഡ്, ഗെയ്‌ൽ, മഹാനഗർ ഗ്യാസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഇളവുകൾ പ്രഖ്യാപിച്ചത്. പാചകവാതക സിലിൻഡറുകൾ മറിച്ചുനൽകുന്നത് തടയാൻ ഡെലിവറി ഒതന്റിക്കേഷൻ കോഡ് നടപ്പാക്കുന്നത് വ്യാപിപ്പിച്ചു. സിലിൻഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംസ്ഥാനങ്ങൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം ആവർത്തിച്ചു. Content Highlights: Indian government denies agreement with US on Hormuz Strait transit., MEA confirms no bilateral talks held regarding US military requests., Indian vessels carrying LPG and crude oil continue safe operations., Government promotes transition to Piped Natural Gas (PNG) with price incentives. Published: 17 Mar 2026, 08:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രം
M
MathrubhumiSource Link
about 2 months ago