തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു സമീപം ശാന്തിനഗറിലുള്ള ഹൗസിങ് ബോർഡിന്റെ ആസ്ഥാനമന്ദിരത്തിലെ കോൺക്രീറ്റ് പാളി അടർന്നുവീണു. കെട്ടിടത്തിന്റെ ആറാംനിലയിലെ രണ്ട് മീറ്ററോളം നീളമുള്ള ഭാഗമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അടർന്നുവീണത്. ഓഫീസ് വിടുന്ന സമയമാണെങ്കിലും ഈ ഭാഗത്ത് അധികം ആളുകളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കെട്ടിടത്തിൽ സ്വകാര്യസ്ഥാപനങ്ങളും നിരവധി ഓഫീസുകളും പ്രവൃത്തിക്കുന്നുണ്ട്. നാന്നൂറോളം ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. താഴെത്തെ നിലയിൽ 12 കടകളാണു പ്രവൃത്തിക്കുന്നത്. കടകളിലെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തിയവരും അപകടസമയത്തുണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് കെട്ടിടഭാഗം നിലംപതിച്ചതെന്ന് ഇവിടത്തെ കടകളിലൊന്നിൽ ജോലിചെയ്യുന്ന റഫീക്ക് പറഞ്ഞു. കെട്ടിടത്തിന്റെ മേൽനോട്ടവും പരിപാലനവും പൂർണമായും മുടങ്ങിയിട്ട് വർഷങ്ങളായെന്ന് ഇവിടത്തെ ജീവനക്കാർ പറഞ്ഞു. അഗ്നിരക്ഷാസേന നിരവധിതവണ മുന്നറിയിപ്പ് നൽകിയെങ്കിലും കെട്ടിടം പുതുക്കിപ്പണിയാനോ പരിഷ്കരിക്കാനോ നടപടിയില്ലെന്നും പരാതിയുണ്ട്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും വീഴാറായ അവസ്ഥയിലെന്ന് എൻ.ജി.ഒ. അസോസിയേഷൻ തൈക്കാട് ബ്രാഞ്ച് പ്രസിഡന്റ് ഷിബി ലാൽ പറഞ്ഞു. കെട്ടിടത്തിന്റെ തൂണുകളും ജീർണിച്ച അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. To advertise here, Published: 31 Mar 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹൗസിങ് ബോർഡ് ആസ്ഥാനമന്ദിരത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണു
M
MathrubhumiSource Link
about 1 month ago