ഹൗസ് ഫുൾ

ഹൗസ് ഫുൾ

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 21 March 2026, 12:49 PM IST ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഭീഷ്മർ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ് പ്രേ ക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രം ഭീഷ്മർ പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ നേടി മുന്നേറുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഭീഷ്മർ ബുക്ക് മൈ ഷോയിലും ടിക്കറ്റ് ബുക്കിങ്ങിൽ ട്രെൻഡിങ് ആണ്. ആദ്യ ദിനം ഭീഷ്മറിനു കേരളത്തിനകത്ത് മിക്ക സെന്ററുകളിലും ഫാസ്റ്റ് ഫില്ലിംഗ് - ഹൗസ് ഫുൾ ഷോകളാണ് ലഭിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ് ഭീഷ്മർ. ഇതുവരെ റിലീസായ ഗാനങ്ങളിലൂടെയും ടീസർ, ട്രൈലറിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗമായ ഭീഷ്മർ ഇപ്പോൾ തിയേറ്ററിലും തരംഗം തീർക്കുകയാണ്. ഡ്രീംബിഗ്‌ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. To advertise here, മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജും, 'പാൽനിലാ പുഞ്ചിരി' എന്ന ഗാനത്തിന് കെ. എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു. ബോബൻ കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്. ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നു. മറ്റ് അണിയറപ്രവർത്തകർ : വിഎഫ്എക്സ് (VFX): നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിത്ത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് പെരുമ്പാവൂർ, പി.ആർ.ഒ: പ്രതീഷ് ശേഖർ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസങ്ങൾ കൊണ്ടാണ് ഭീഷ്മറിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. Content Highlights: Directed by East Coast Vijayan, the film Bheeshmar—starring Dhyan Sreenivasan and Vishnu Unnikrishnan—is witnessing a strong theatrical run with housefull shows and positive feedback from family audiences. Published: 21 Mar 2026, 12:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹൗസ് ഫുൾ — Mathrubhumi | Boolokam | Boolokam