‘ വിക്ടോറിയ’ ഇന്ന് മാമി ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

‘ വിക്ടോറിയ’ ഇന്ന് മാമി ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

മുംബൈ : വിദേശത്തും ഇന്ത്യക്കകത്തും ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ച മലയാള ചിത്രം 'വിക്ടോറിയ' എന്ന മലയാള ചിത്രം മാമി ഫെസ്റ്റിവലിൽ ബുധനാഴ്ച പ്രദർശിപ്പിക്കും.ജുഹുവിലെ പി.വി.ആർ. ലിഡോവിൽ വൈകുന്നേരം ഏഴുമണിക്കാണ് പ്രദർശനം.ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ്. To advertise here, മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ഒരു ബ്യൂട്ടിപാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കുള്ള സഞ്ചാരമാണ്. ചിത്രത്തിന്റെ തിരക്കഥാ രചനക്കൊപ്പം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് സംവിധായിക ശിവരഞ്ജിനിയാണ്. മീനാക്ഷി, ശ്രീഷ്മാ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജാ മേരി ചിറക്കൽ, ജീനാ രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. Published: 21 Apr 2026, 11:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ വിക്ടോറിയ’ ഇന്ന് മാമി ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും — Mat… | Boolokam