‘അങ്ങനെ സംഭവിച്ചാൽ US സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറും’- ഇറാന്റെ മുന്നറിയിപ്പ്

‘അങ്ങനെ സംഭവിച്ചാൽ US സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറും’- ഇറാന്റെ മുന്നറിയിപ്പ്

M
MathrubhumiSource Link
ടെഹ്‌റാൻ: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. യുഎസ് കരയുദ്ധത്തിലേക്ക് കടന്നാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇറാൻ സെെന്യം പുറത്തുവിട്ടു. To advertise here, ഇറാന് നേർക്ക് യുഎസ് കരയുദ്ധത്തിന് ശ്രമിക്കുന്നപക്ഷം, അമേരിക്കൻ സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്ന് സൈനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സൊൽഫഘാരി ആ വീഡിയോയിൽ പറയുന്നുണ്ട്. ഇറാന് നേർക്ക് കരയുദ്ധം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി പതിനായിരത്തോളം സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്ന കാര്യം യുഎസ് പരിഗണിക്കുന്നെന്ന വാർത്തകൾക്കിടെയാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കളിപ്പാവയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്ന് പരിഹസിച്ച സൊൽഫഘാരി, യുഎസ് സൈനികരെ അപകടം പിടിച്ച ചതുപ്പിലേക്കാണ് ട്രംപ് അയക്കുന്നതെന്നും സൊൽഫഘാരി കൂട്ടിച്ചേർത്തു. ഇറാന്റെ പ്രദേശം പിടിച്ചെടുക്കാനുള്ള യുഎസ് ശ്രമം കേവലം സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.  ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുഎസ്, ഇസ്രയേൽ- ഇറാൻ യുദ്ധം ശമനമില്ലാതെ തുടരുകയാണ്. അതിനിടെ, പരസ്യമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പറയുകയും എന്നാൽ രഹസ്യമായി കരയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നുമുള്ള വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫും ഇന്ന് (ഞായറാഴ്ച) രംഗത്തെത്തിയിരുന്നു. Content Highlights: Iran warns US troops will face fatal consequences in the Persian Gulf., The warning follows reports of the US considering deploying 10,000 troops to the Middle East., Iran accuses the US of planning a secret ground invasion despite claims of seeking dialogue., Iran labels US actions as part of Israeli influence. Published: 29 Mar 2026, 10:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അങ്ങനെ സംഭവിച്ചാൽ US സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക… | Boolokam