‘അഞ്ചിന ഗാരന്റി പ്രഖ്യാപിച്ചവർ അര ഗാരന്റിപോലും നൽകുന്നില്ല’; രേവന്ത് റെഡ്ഡിക്കെതിരെ മന്ത്രി ബാലഗോപാൽ

‘അഞ്ചിന ഗാരന്റി പ്രഖ്യാപിച്ചവർ അര ഗാരന്റിപോലും നൽകുന്നില്ല’; രേവന്ത് റെഡ്ഡിക്കെതിരെ മന്ത്രി ബാലഗോപാൽ

M
MathrubhumiSource Link
കൊട്ടാരക്കര: അഞ്ചിന ഗാരന്റി പ്രഖ്യാപിച്ച കോൺഗ്രസ്, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അര ഗാരന്റിപോലും കൊടുക്കുന്നില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. To advertise here, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിൽ വന്നിട്ട് എന്തൊക്കെയോ പറഞ്ഞിട്ടുപോയി. ഭാഷയറിയാത്ത ഒരാളെ തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെ കോൺഗ്രസ് നേതാക്കൾ തെറ്റായ പ്രയോഗങ്ങൾ നടത്തിക്കാൻ പാടില്ലായിരുന്നു. അർഥമറിയാത്ത കാര്യങ്ങളാണു പറയുന്നത്. എന്താണു പ്രയോഗിക്കുന്നത്, ആരാണു പറയുന്നത് എന്നതു പ്രധാനപ്പെട്ടതാണ്. സിനിമാ ഡയലോഗുകൾ സന്ദർഭമറിയാതെയും തെറ്റായും പ്രയോഗിക്കുന്നത് മുൻപുമുണ്ടായിട്ടുണ്ട്. തെലങ്കാന ഇന്ത്യയിലെ സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണ്. അവിടെ സർക്കാരുദ്യോഗസ്ഥരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ മാസങ്ങളായി നൽകിയിട്ടില്ലെന്ന വാർത്തകൾ വരുന്നു. ആനുകൂല്യങ്ങൾ നൽകാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ക്ഷേമ പെൻഷൻ ഉൾപ്പെടെ അഞ്ചിന ഗാരന്റി കൃത്യമായി നൽകുന്നില്ല. ഹിമാചലിൽ ഏപ്രിൽ മുതൽ ശമ്പളം 30 ശതമാനം കുറവാണു നൽകുന്നത്. പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ കഴിയാത്ത തെലങ്കാനയിലെ മുഖ്യമന്ത്രിയാണ് കേരളത്തെ പഠിപ്പിക്കാൻവരുന്നതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. Content Highlights: Minister KN Balagopal criticizes Congress for failing to implement 5-point guarantees., Claims Telangana faces severe financial issues including delayed retirement benefits., Highlights salary cuts in Himachal Pradesh as evidence of governance failure., Dismisses Revanth Reddy's criticism of Kerala's administration as uninformed. Published: 08 Apr 2026, 08:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അഞ്ചിന ഗാരന്റി പ്രഖ്യാപിച്ചവർ അര ഗാരന്റിപോലും നൽകുന്നില്ല’… | Boolokam