‘അടുത്ത പരമോന്നത നേതാവാകാൻ ഇറാൻ എന്നോട് ആവശ്യപ്പെട്ടു, ഞാൻ നിരസിച്ചു’; വിചിത്ര അവകാശവാദവുമായി ട്രംപ്

‘അടുത്ത പരമോന്നത നേതാവാകാൻ ഇറാൻ എന്നോട് ആവശ്യപ്പെട്ടു, ഞാൻ നിരസിച്ചു’; വിചിത്ര അവകാശവാദവുമായി ട്രംപ്

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഈ അസാധാരണ വെളിപ്പെടുത്തൽ. എന്നാൽ, ഈ ആവശ്യം താൻ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, ഇറാന്റെ ഭരണനേതൃത്വത്തിൽ ഉണ്ടായ വിടവ് നികത്താനായാണ് അവർ തന്നെ സമീപിച്ചതെന്നാണ് ട്രംപ് പറയുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനിൽ വലിയൊരു ഭരണശൂന്യത നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ പിന്നീട് പിൻഗാമിയായി തിരഞ്ഞെടുത്തുവെങ്കിലും യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാന്റെ ക്ഷണത്തെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദം. അതേസമയം, ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്നും ട്രംപ് പറഞ്ഞു. സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനുമായി രഹസ്യ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അവർ വെടിനിർത്തലിന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ ഇക്കാര്യം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ട്രംപ് തന്നോട് തന്നെയാണോ ചർച്ച നടത്തുന്നതെന്ന് ഇറാന്റെ സൈനിക വക്താവ് ഇബ്രാഹിം സോൽഫാഖാരി പരിഹസിച്ചു. അമേരിക്കയുടെ വെടിനിർത്തൽ ഉപാധികൾ ഇറാൻ കഴിഞ്ഞദിവസം തള്ളിയിരുന്നു. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികൾ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ അഞ്ച് നിബന്ധനകളാണ് മുന്നോട്ടുവെച്ചത്. ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ. Content Highlights: Donald Trump claims Iran made an unofficial offer for him to become their Supreme Leader., The claim follows the death of Ayatollah Ali Khamenei., Iran officially denies any negotiations or offers to the US President., Both nations remain deadlocked over ceasefire conditions and territorial sovereignty. Published: 26 Mar 2026, 09:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അടുത്ത പരമോന്നത നേതാവാകാൻ ഇറാൻ എന്നോട് ആവശ്യപ്പെട്ടു, ഞാൻ… | Boolokam