ടെഹ്‌റാൻ/ടെൽ അവീവ്: ഇറാൻ ജനതയ്ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേൽ. അടുത്ത 12 മണിക്കൂർ നേരം ട്രെയിനുകളിൽ നിന്നും റെയിൽവേ ട്രാക്കുകളിൽ നിന്നും വിട്ടുനിൽക്കാൻ ഇസ്രയേൽ സൈന്യം അറിയിച്ചു. സുരക്ഷാപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഐഡിഎഫിന്റെ മുന്നറിയിപ്പ്. To advertise here, “നിങ്ങളുടെ സുരക്ഷയ്ക്കായി, ഇറാൻ സമയം രാത്രി 9 മണി വരെ ട്രെയിൻ ഉപയോഗിക്കുന്നതിൽ നിന്നും ട്രെയിൻ മാർഗം യാത്ര ചെയ്യുന്നതിൽനിന്നും വിട്ടുനിൽക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു നിങ്ങളുടെ ജീവൻ അപകടത്തിലായേക്കും,” സൈന്യം ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു. ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ചൊവ്വാഴ്ച പുലർച്ചെ നടന്ന യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ടെഹറാനിലെ ഒരു സിനഗോഗ് തകർന്നു. ജൂതആരാധനാലയം പൂർണമായും നശിപ്പിക്കപ്പെട്ടതായി മെഹർ ന്യൂസ് ഏജൻസിയും ഷാർഗ് ഡെയ്‌ലിയും റിപ്പോർട്ട് ചെയ്തു. ഇറാനിൽ ജൂതമതത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്,, എന്നാൽ 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം നിരവധി ജൂതമതവിശ്വാസികൾ രാജ്യം വിട്ടു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള യുഎസ് സമയപരിധി അടുത്തിരിക്കെ, അടിസ്ഥാന സൗകര്യങ്ങളിൽ വലിയ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾ തള്ളിക്കളഞ്ഞ ഇറാൻ, വഴങ്ങില്ലെന്ന് അറിയിച്ചു. Content Highlights: Israel issued a 12-hour emergency warning for Iranians to avoid trains and railway tracks., Reports indicate a synagogue in Tehran was destroyed during recent military operations., Tensions remain high regarding the Strait of Hormuz and US-led infrastructure warnings., Iran officially rejects external pressure regarding its strategic infrastructure. Published: 07 Apr 2026, 02:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘അടുത്ത 12 മണിക്കൂർ ട്രെയിനുകളും ട്രാക്കുകളും ഒഴിവാക്കുക’, ഇറാൻ ജനതയ്ക്ക് IDFന്റെ മുന്നറിയിപ്പ്
M
MathrubhumiSource Link
about 1 month ago