‘അത് വീട്ടിൽപോയി ചോദിച്ചാൽ മതി!’; തെല്ലും പ്രയാസമില്ലെന്ന് കോന്നിയിലെ ചോദ്യകർത്താവ് ദാസ്

‘അത് വീട്ടിൽപോയി ചോദിച്ചാൽ മതി!’; തെല്ലും പ്രയാസമില്ലെന്ന് കോന്നിയിലെ ചോദ്യകർത്താവ് ദാസ്

M
MathrubhumiSource Link
പത്തനംതിട്ട: കോന്നിയിലെ തിരഞ്ഞെടുപ്പ് വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ചോദ്യംചോദിച്ച നാട്ടുകാരനോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’  എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് വിമർശനങ്ങൾക്ക് വഴിതുറന്നിരുന്നു. ചോദ്യംചോദിച്ചത് സദസ്സിലുണ്ടായിരുന്ന പാർട്ടി അനുഭാവി കൂടിയായ ദാസ് പി. ജോർജ് ആയിരുന്നു. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്നായിരുന്നു ദാസിന് അറിയേണ്ടിയിരുന്നത്. To advertise here, മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ തനിക്ക് തെല്ലും പ്രയാസമില്ലെന്നാണ് ചോദ്യം ചോദിച്ച ദാസ് പി. ജോർജ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്. തന്റെ കുടുംബം ഒരു കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും മുഖ്യമന്ത്രി അക്കമിട്ട് നിരത്തിയ വികസന കാര്യങ്ങളിലുള്ള ആവേശംകൊണ്ടാണ് ചോദ്യം ചോദിക്കാൻ മുതിർന്നതെന്നും അദ്ദേഹം പറഞ്ഞു. സദസ്സിന്റെ മുൻനിരയിൽ ഇരുന്നാണ് താൻ ചോദ്യം ഉന്നയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രി പറഞ്ഞത് തന്റെ തെറ്റ് ചൂണ്ടിക്കാണിക്കാനാണെന്നാണ് ദാസ് വിശ്വസിക്കുന്നത്. ഒരു പൊതുവേദിയിൽ ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കുകയറി തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും അത് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും അദ്ദേഹം സമ്മതിക്കുന്നു. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അദ്ദേഹം അവിടെ തന്നെ ഇരുന്ന് പ്രസംഗം പൂർണമായും കേൾക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം പാർട്ടിക്കാരോ മറ്റാരെങ്കിലുമോ തന്നെ ഭീഷണിപ്പെടുത്തുകയോ സമീപിക്കുകയോ ചെയ്തിട്ടില്ലെന്നും ദാസ് കൂട്ടിച്ചേർത്തു. Content Highlights: Read the exclusive reaction of Das P George, who questioned CM Pinarayi Vijayan at a Konni election rally. Published: 24 Mar 2026, 11:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അത് വീട്ടിൽപോയി ചോദിച്ചാൽ മതി!’; തെല്ലും പ്രയാസമില്ലെന്ന്… | Boolokam