‘അദ്ദേഹം ആ തരത്തിലേക്ക് ഒക്കെ എത്തിയോ’; മാർ കൂറിലോസിനെക്കുറിച്ച് പിണറായി

‘അദ്ദേഹം ആ തരത്തിലേക്ക് ഒക്കെ എത്തിയോ’; മാർ കൂറിലോസിനെക്കുറിച്ച് പിണറായി

M
MathrubhumiSource Link
തിരുവല്ല: “അദ്ദേഹം ആ തരത്തിലേക്ക് എത്തിയോ?” -കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ അഭിപ്രായത്തോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. To advertise here, കഴിഞ്ഞദിവസം മാതൃഭൂമിയുടെ ഇലക്ഷൻ ബസിൽ യാത്ര ചെയ്യവേയാണ് മാർ കൂറിലോസ് ഭരണമാറ്റത്തെക്കുറിച്ച് പറഞ്ഞത്. തിരുവല്ലയിൽനടന്ന പത്രസമ്മേളനത്തിൽ ഇത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അദ്ദേഹം കേരളത്തിൽ തന്നെയല്ലേ ജീവിക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കാറുള്ള അദ്ദേഹം അങ്ങനെ പറയാനിടയില്ലെന്നാണ് കരുതുന്നത്. പഴയ കോ-ലീ-ബി സഖ്യത്തെക്കുറിച്ച് ഈ പുരോഹിതനും അറിവുള്ളതാണല്ലോയെന്നും പിണറായി കൂട്ടിച്ചേർത്തു. Content Highlights: Kerala CM Pinarayi Vijayan reacts to Bishop Geevarghese Mar Coorilos's call for regime change. Published: 24 Mar 2026, 07:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അദ്ദേഹം ആ തരത്തിലേക്ക് ഒക്കെ എത്തിയോ’; മാർ കൂറിലോസിനെക്കുറ… | Boolokam