‘അദ്ദേഹത്തിന്റെ രക്തത്തിന് അപരാധികൾ ഉടൻതന്നെ വലിയവില നൽകേണ്ടിവരും’, മുജ്തബയുടെ മുന്നറിയിപ്പ്

‘അദ്ദേഹത്തിന്റെ രക്തത്തിന് അപരാധികൾ ഉടൻതന്നെ വലിയവില നൽകേണ്ടിവരും’, മുജ്തബയുടെ മുന്നറിയിപ്പ്

M
MathrubhumiSource Link
ടെഹ്റാൻ: യുഎസും ഇസ്രയേലും നടത്തിയ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഉന്നത സുരക്ഷാഉദ്യോഗസ്ഥൻ അലി ലാറിജാനിയുടെ മരണത്തിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നതനേതാവ് മുജ്തബ ഖമനേയി. ലാറിജാനിയുടെ മരണത്തിന് വലിയ വില നൽകേണ്ടി വരുമെന്നാണ് മുജ്തബയുടെ മുന്നറിയിപ്പ്. “അദ്ദേഹത്തിന്റെ രക്തത്തിന് അപരാധികൾ ഉടൻതന്നെ വില നൽകേണ്ടി വരും," മുജ്തബ മുന്നറിയിപ്പ് നൽകി. നേതൃനിരയിൽ വലിയ നഷ്ടം സംഭവിച്ചെങ്കിലും തങ്ങളുടെ യുദ്ധനടപടികൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. To advertise here, ലാറിജാനിയുടെ വധത്തോടെ യുദ്ധം മറ്റൊരു തലത്തിലേക്ക് മാറി. ഉന്നത ഇറാ‌ൻ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വ്യാപകമാക്കുന്നതിന്റെ സൂചനയാണിത്. ഉന്നത സൈനിക കമാൻഡർമാരെ കൊലപ്പെടുത്തുന്നതിൽ നിന്ന് ആരംഭിച്ച് ഉയർന്ന റാങ്കിലുള്ള രാഷ്ട്രീയ, സുരക്ഷാ ഉദ്യോഗസ്ഥരിലേക്ക് വ്യാപിച്ച, രാജ്യത്തിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള സ്ഥിരമായ ആക്രമണങ്ങൾക്കാണ് ഇറാൻ സാക്ഷ്യം വഹിച്ചുവരുന്നത്. ഇറാനിയൻ സുരക്ഷാ സംവിധാനത്തിലും രാഷ്ട്രീയ സ്ഥാപനത്തിലും കേന്ദ്രീകൃതമായ പങ്ക് നിർവഹിക്കുന്ന വ്യക്തിയായതിനാൽത്തന്നെ ലാറിജാനിയുടെ കൊലപാതകം ഇതുവരെയുള്ളതിൽ ഏറ്റവും പരിണിതഫലങ്ങളുള്ള ഒന്നായി മാറി. ഇറാനിലെ ഏറ്റവും സ്വാധീനമുള്ള അധികാരകേന്ദ്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ലാറിജാനി അഭിപ്രായഭിന്നതകളുള്ള അധികാരകേന്ദ്രങ്ങൾക്കിടയിൽ ഒരു പാലമായി പ്രവർത്തിച്ചിരുന്നു. മതപരമായ അംഗീകാരവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറുമായുള്ള അടുത്ത ബന്ധവും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലെ അനുഭവപരിചയവും ലാറിജാനിയെ മതനേതൃത്വത്തിനും സുരക്ഷാസംവിധാനത്തിനും ഇടയിൽ ഒരു പ്രധാന കണ്ണിയാക്കി മാറ്റിയിരുന്നു. യുദ്ധത്തിലെ ഒരു നിർണായകഘട്ടത്തിൽ ലാറിജാനിയുടെ മരണം ഇറാന്റെ തീരുമാനങ്ങളെ സങ്കീർണ്ണമാക്കിയേക്കാം എന്നാണ് സൂചന. അതേസമയം രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറയുന്നത്. ഒരൊറ്റ വ്യക്തിയുടെ സാന്നിധ്യമോ അഭാവമോ ഇറാനിയൻ രാഷ്ട്രീയ, സാമ്പത്തികഘടനയെ ബാധിക്കില്ലെന്നും എന്നും ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞിരുന്നു. യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിന് അരാഗ്ചി യുഎസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. മാനുഷിക, സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് യുഎസിനാണ് ഉത്തരവാദിത്വമെന്ന് അരാഗ്ചി കൂട്ടിച്ചേർത്തു. Content Highlights: Ali Larijani killed in joint US-Israel operation, Mojtaba Khamenei vows severe retaliation, Iran asserts political structure remains unaffected, Larijani acted as a bridge between religious and security leadership Published: 19 Mar 2026, 11:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അദ്ദേഹത്തിന്റെ രക്തത്തിന് അപരാധികൾ ഉടൻതന്നെ വലിയവില നൽകേണ്… | Boolokam