മേയർ സ്ഥലം സന്ദർശിച്ചു To advertise here, അഞ്ചാലുംമൂട് : ബൈപ്പാസിലെ കടവൂർ ബാലൻവിള ജങ്‌ഷനിൽ അപകടക്കെണിയായി നിൽക്കുന്ന ട്രാൻസ്‌ഫോമർ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ട്രാൻസ്‌ഫോമർ അപകടക്കെണിയായി നിൽക്കുന്നതുമൂലം ബൈപ്പാസിൽനിന്ന് മുട്ടത്തുമൂല-കൊയ്പള്ളിൽ ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ വലിയ അപകടസാധ്യതയാണ് നേരിടുന്നത്. പ്രദേശത്ത് ഒരു സ്കൂളും രണ്ട് കയർ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് പോകുന്ന വലിയ വാഹനങ്ങൾ റോഡിലേക്കു കയറുന്നതിന് പെടാപ്പാടുപെടുകയാണ്. അടിയന്തരമായി ട്രാൻസ്‌ഫോമർ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പെരിനാട് വൈദ്യുത സെക്‌ഷൻ ഓഫീസിൽ കടവൂർ ഡിവിഷൻ കൗൺസിലർ ധന്യാരാജു രേഖാമൂലം പരാതി നൽകിയിട്ടും ഇതുവരെ ഫലം കണ്ടില്ല. തുടർന്ന് കൗൺസിലർ കോർപ്പറേഷൻ അധികൃതരെ വിവരമറിയിക്കുകയും മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ ഉദയാസുകുമാരൻ, സ്ഥിരംസമിതി അധ്യക്ഷൻ കുരുവിള ജോസഫ്, കൗൺസിലർമാരായ കൃഷ്ണകുമാർ, ധന്യാരാജു എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ച് പ്രശ്നം ബോധ്യപ്പെടുകയും ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ്, ടി.എൻ. അനിൽകുമാർ, ദിജോ ദിവാകരൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പ്രശ്നത്തിൽ അടിയന്തരപരിഹാരം ഉണ്ടാക്കുമെന്ന് മേയർ ഉറപ്പ് നൽകിയതായി കൗൺസിലർ പറഞ്ഞു. Published: 22 Apr 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘അപകടക്കെണിയായ ട്രാൻസ്‌ഫോമർ മാറ്റിസ്ഥാപിക്കണം’
M
MathrubhumiSource Link
18 days ago