ഇസ്ലാമാബാദ്: വിദേശ ആക്രമണമുണ്ടായാൽ പാകിസ്താൻ ഇന്ത്യയെ ലക്ഷ്യമിട്ടേക്കാമെന്ന വിവാദ പരാമർശവുമായി മുൻ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്. ‘അമേരിക്ക പാകിസ്താനെ ആക്രമിക്കുകയാണെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ നമുക്ക് മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കേണ്ടി വരും. നമ്മളത് ഒഴിവാക്കില്ല, പിന്നീട് എന്ത് സംഭവിക്കുമെന്ന് അപ്പോൾ കാണാം’, അദ്ദേഹം പറഞ്ഞു. സാങ്കൽപ്പികമായ ഒരു യുദ്ധസാഹചര്യത്തെക്കുറിച്ച് നടന്ന ചർച്ചയ്ക്കിടെയായിരുന്നു ബാസിത്തിന്റെ ഈ വിവാദ പരാമർശം. To advertise here, ഏറ്റവും മോശമായ ഒരു സാഹചര്യത്തെ മുൻനിർത്തിയാണ് താൻ സംസാരിക്കുന്നതെന്ന് അബ്ദുൾ ബാസിത് വ്യക്തമാക്കി. അത്തരം ഒരു സാഹചര്യം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇത് അസാധ്യമായ ഒന്നാണെന്നും തുടർന്ന് ബാസിത് വിശദീകരിച്ചു. എന്നാൽ, വീണ്ടും അതേ വാദഗതി തന്നെ ബാസിത് ആവർത്തിക്കുകയും ചെയ്തു. ‘ആരെങ്കിലും നമ്മളെ ആക്രമിക്കാൻ ഉദ്ദേശിച്ചാൽ ഇന്ത്യയെ ആക്രമിക്കുകയല്ലാതെ പാകിസ്താന് മറ്റ് മാർഗങ്ങളുണ്ടാകില്ല. ഇതൊന്നും സംഭവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ഇന്ത്യയും അത് ആഗ്രഹിക്കുന്നില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ നഗരങ്ങളെ പ്രത്യേകം പരാമർശിച്ചുകൊണ്ടുള്ള ബാസിതിന്‍റെ പ്രസ്താവന അതിവേഗം പ്രചരിക്കുകയും ഇത്തരം പ്രകോപനപരമായ വാദങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഏറെ സങ്കീർണമായിരുന്ന 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ന്യൂഡൽഹിയിലെ പാകിസ്താന്റെ മുതിർന്ന നയതന്ത്രജ്ഞനായി ബാസിത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. Published: 22 Mar 2026, 02:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘അമേരിക്ക പാകിസ്താനെ ആക്രമിച്ചാൽ ഇന്ത്യയെ ആക്രമിക്കും’; വിവാദ പരാമർശവുമായി മുൻ പാക് ഹൈക്കമ്മീഷണർ
M
MathrubhumiSource Link
about 2 months ago