കോടാലി: അറിഞ്ഞില്ലല്ലോ മോനേ, നിന്നെ പാമ്പുകടിച്ചെന്ന്. അറിഞ്ഞെങ്കിൽ രക്ഷിച്ചേനെ മോനേ.... എട്ടുവയസ്സുകാരൻ ആൽജോയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11- ഓടെ കോടാലിക്കടുത്ത് കടമ്പോട് കാവുങ്ങൽ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ ജോൺസി വിലപിച്ചു. കുഞ്ഞുമോന്റെ കവിളിൽ ഇടക്കിടെ തലോടിക്കൊണ്ട് ആകെ തകർന്നനിലയിൽ അച്ഛൻ സിൽജോയിരുന്നു. കുഞ്ഞനിയൻ വിട്ടുപിരിഞ്ഞത് താങ്ങാനാകാത്ത ചേച്ചി ഏയ്ഞ്ചലിന്റെ സങ്കടവും കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. To advertise here, ഇതിനിടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. അവസാനമായി ഒന്നു കാണാനായില്ലല്ലോ, ചേട്ടൻ വരുമ്പോൾ എന്തു പറയുമെന്നുചോദിച്ചുകൊണ്ട് വീട്ടുകാർ വിതുമ്പി. ജോൺസിയുടെ വിദേശത്തുള്ള സഹോദരനുമെത്തിയിരുന്നു. അച്ഛൻ സിൽജോ പുറത്തിറങ്ങുമ്പോഴെല്ലാം രണ്ടു മക്കളും കൂടെ പോകുമായിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാർക്കെല്ലാം ആൽജോ പരിചിതനാണ്. അതുകൊണ്ടുതന്നെ യാത്രാമൊഴിയേകാൻ നാടുമുഴുവൻ ഒഴുകിയെത്തി. സംസ്‌കാരച്ചടങ്ങിനിടെ പിതാവ് സിൽജോ തളർന്നുവീണു. മരിച്ച ആൽജോ, ആൽജോയെ കടിച്ച പാമ്പ് | Photo: special arrangement ചടങ്ങുകൾക്കുശേഷം മൂന്നുമണിയോടെ മൃതദേഹം വീട്ടിൽനിന്ന് കൊണ്ടുപോയി. തുടർന്ന് കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടന്നു. കൂട്ടുകാരനെ കാണാൻ അവർ ആറുപേരുമെത്തി കടമ്പോട് സ്‌കൂളിൽ കൂടെ പഠിക്കുന്ന സഹപാഠികളും ആൽജോയ്ക്ക് അന്ത്യയാത്രയേകാനെത്തിയിരുന്നു. സ്‌കൂളിൽ രണ്ടാംക്ലാസ്സിൽ ഒരു ഡിവിഷനാണുള്ളത്. അതിൽ ആറ് കുട്ടികൾ മാത്രം. അതുകൊണ്ടുതന്നെ എല്ലാവരും അടുത്ത കൂട്ടുകാർ. ആൽജോയെക്കുറിച്ച് പറയാൻ തുടങ്ങിയ അധ്യാപകർക്ക് സങ്കടത്താൽ വാക്കുകൾ പൂർത്തിയാക്കാനായില്ല. Content Highlights: Tragic passing of 8-year-old Aljo due to a snake bite in 2026., Community and school friends gather in Kodali to pay final respects., Heartbreaking scenes as family and schoolmates mourn the loss., Funeral held at Kodunga St. Sebastian Church Cemetery. Published: 21 Apr 2026, 07:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘അറിഞ്ഞില്ലല്ലോ മോനേ, നിന്നെ പാമ്പുകടിച്ചെന്ന്’; പൊട്ടിക്കരഞ്ഞ് അമ്മ, കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്
M
MathrubhumiSource Link
19 days ago