ധ്രുവ് സർജയെ നായകനാക്കി പ്രേം കന്നഡയിൽ ഒരുക്കുന്ന ചിത്രമാണ് 'കെഡി' ദ ഡെവിൾ'. സഞ്ജയ് ദത്ത്, ശിൽപ ഷെട്ടി എന്നിവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലെ ഒരുഗാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നോറാ ഫത്തേഹിയുടെ ചടുലമായ നൃത്തച്ചുവടുകളുള്ള ഐറ്റം ഡാൻസ് ഉൾപ്പെടുന്ന ഗാനമാണ് പുറത്തുവന്നത്. അർജുൻ ജന്യ സംഗീതം നൽകിയ, റക്വീബ് ആലം വരികളെഴുതിയ ഹിന്ദിയിലുള്ള പാട്ടിനെതിരേ വലിയ വിമർശനമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്. To advertise here, അങ്ങേയറ്റം അശ്ലീലം നിറഞ്ഞതാണ് പാട്ടിന്റെ വരികളെന്നാണ് വിമർശനം. പാട്ടിനെതിരേ ഗായകൻ അർമാൻ മാലിക് രംഗത്തെത്തി. 'ഇങ്ങനെയൊരു പാട്ട് എന്റെ ടൈംലൈനിൽ വന്നു. ശരിയാണെന്ന് ഉറപ്പുവരുത്താൻ രണ്ടുതവണ കേട്ടു. വാണിജ്യചിത്രങ്ങളിലെ പാട്ടുകളുടെ അധഃപതനത്തിൽ ശരിക്കും ഖേദമുണ്ട്', എന്ന് അർമാൻ മാലിക് എക്‌സിൽ കുറിച്ചു. 'പറയാൻ വാക്കുകളില്ല. ഇത് കേൾക്കാതിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോവുന്നു', മറ്റൊരു പോസ്റ്റിൽ അർമാൻ മാലിക് പ്രതികരിച്ചു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ പാട്ടിന്റെ യൂട്യൂബ് കമന്റ് ബോക്‌സ് നിറയെ വരികൾക്കെതിരായ വിമർശനമാണ്. 2026-ലും ഇങ്ങനെയാണോ പാട്ടുകളെന്നാണ് ചോദ്യം. അതേസമയം, 'ധുരന്ധറി'ന് പിന്നാലെ ഇത്തരമൊരു ചിത്രത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നതെന്ന ചോദ്യവും ചില ആരാധകർ ചോദിക്കുന്നുണ്ട്. 'സർകെ ചുനാർ തേരി സർകെ' എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മംഗ്ലിയാണ്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. ഏപ്രിൽ 30-ന് ചിത്രം തിയേറ്ററിലെത്തും. Content Highlights: Nora Fatehi’s Song Sarke Chunar Teri Sarke Slammed For ‘Vulgar’ Lyrics, Armaan Malik Calls It ‘A New Low’ Published: 16 Mar 2026, 06:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘അശ്ലീലത്തിന്റെ അങ്ങേയറ്റം’; നോറാ ഫത്തേഹിയുടെ ഐറ്റം ഡാൻസിന്റെ പാട്ടിനെതിരേ രൂക്ഷവിമർശനം
M
MathrubhumiSource Link
about 2 months ago