‘ആ പണം ഇന്ത്യൻ സൈനികർക്കെതിരേയുള്ള ആയുധമാകും’; സൺ റൈസേഴ്സിനെതിരേ ഗാവസ്കർ

‘ആ പണം ഇന്ത്യൻ സൈനികർക്കെതിരേയുള്ള ആയുധമാകും’; സൺ റൈസേഴ്സിനെതിരേ ഗാവസ്കർ

M
MathrubhumiSource Link
ലണ്ടൻ: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂർണമെന്റായ 'ദ ഹണ്ട്രഡ്' ലേലത്തിൽ പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സൺ റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയത് വലിയ വിവാദത്തിന് തിരികൊളുത്തി. ഒന്നേമുക്കാൽ കോടിയിലധികം രൂപയ്ക്കാണ് (1.90 ലക്ഷം പൗണ്ട്) അബ്രാറിനെ ടീമിലെടുത്തത്. ഇതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ രംഗത്തെത്തി. To advertise here, 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎലിൽ പാക് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യൻ ഫ്രാഞ്ചൈസി പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് ഗാവസ്‌കർ വിമർശിച്ചു. പാക് താരങ്ങൾക്ക് നൽകുന്ന പ്രതിഫലത്തിന്റെ ഒരുഭാഗം നികുതിയായി ആ രാജ്യത്തിന്റെ സർക്കാരിലേക്കാണ് പോകുക. ആ പണം ഇന്ത്യക്കെതിരായ ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നത് വഴി ഇന്ത്യൻ സൈനികരുടേയും പൗരന്മാരുടേയും ജീവൻ അപകടത്തിലാക്കാൻ കാരണമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫ്രാഞ്ചൈസി ഉടമ കാവ്യ മാരനെതിരേയും സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. സൺറൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക പേജുകൾക്കെതിരെ സൈബർ ആക്രമണം രൂക്ഷമായതോടെ അക്കൗണ്ടുകൾ താത്കാലികമായി പ്രവർത്തനരഹിതമാക്കി. അതേസമയം, ഇത് കേവലം ക്രിക്കറ്റ് സംബന്ധമായ തീരുമാനമാണെന്ന് ടീം ഹെഡ് കോച്ച് ഡാനിയൽ വെട്ടോറി പ്രതികരിച്ചു. ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദിനെ ടീമിലെത്തിക്കാൻ കഴിയാത്തതിനാലാണ് മികച്ച ഫോമിലുള്ള അബ്രാറിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ടൂർണമെന്റ് നടക്കുന്നത് വിദേശത്തായതിനാലും ബിസിസിഐയുടെ പരിധിയിലല്ലാത്തതിനാലും ഇതിൽ ഇടപെടാൻ കഴിയില്ലെന്നും തീരുമാനം ഫ്രാഞ്ചൈസിയുടേതാണെന്നും ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നിലപാടറിയിച്ചു. Content Highlights: Sunil Gavaskar Blasts Sunrisers Leeds Over Controversial Signing Published: 16 Mar 2026, 04:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ആ പണം ഇന്ത്യൻ സൈനികർക്കെതിരേയുള്ള ആയുധമാകും’; സൺ റൈസേഴ്സിന… | Boolokam